No Picture
District News

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അഖ്തർ മിർസ ചുമതലയേൽക്കും

കോട്ടയം: കോട്ടയത്തെ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്‌തർ മിർസ ചുമതലയേൽക്കും. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് രണ്ട് തവണ ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ നിയമിക്കുന്നത്. അടൂർ തന്റെ ഉറ്റ സുഹൃത്തും താൻ […]

No Picture
District News

വെളിച്ചെണ്ണയ്ക്ക് മൂന്ന് രൂപ അധികം വാങ്ങി; ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍മാര്‍ക്കറ്റിന് 10,000 രൂപ പിഴ

കോട്ടയം: ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്‌ക്ക് എം.ആര്‍.പിയെക്കാള്‍ മൂന്നു രൂപ അധികം വാങ്ങിയ ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലാണ് നടപടി. 2021 സെപ്തംബറിലാണ് വിനോദ് ചങ്ങനാശേരി പാറേല്‍പ്പള്ളിയിലുള്ള സൂപ്പര്‍ […]

No Picture
District News

കോട്ടയത്ത് ട്രെയിനിന്റെ എസി കോച്ചിൽ, പൊതിഞ്ഞുകെട്ടിയ നിലയിൽ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ

കോട്ടയം: കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ് റെയില്‍വെ പൊലീസിന്‍റെ നിഗമനം. ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് […]

No Picture
District News

കോട്ടയം മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയം: ബിജെപി വിട്ടു നിന്നു; പ്രമേയം തള്ളി

കോട്ടയം : കോട്ടയം നഗരസഭാ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ബി ജെ പി വിട്ടുനിന്നു. ഇടത്-വലത് മുന്നണികളെ അധികാരത്തിൽ കയറ്റാനും ഇറക്കാനും പിന്തുണ നൽകേണ്ടതില്ലെന്നാണ് പാർട്ടി നയമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ലീജിൻ ലാൽ വ്യക്തമാക്കി. നേരത്തെ ചർച്ചയിൽ നിന്നും വിട്ട് നിൽക്കാൻ യുഡിഎഫും  അംഗങ്ങൾക്ക് […]

No Picture
District News

അച്ചടക്ക ലംഘനം; കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്ന് പുറത്താക്കി

കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘടനാ ചുമതലകളിൽ നിന്നും പുറത്താക്കി. പൊതു സമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നടപടി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ വ്യാജ പരാതി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് വാട്ട്സ്ആപ്പ് […]

No Picture
District News

കോട്ടയം ജില്ലയിൽ നാല് അക്ഷയ കേന്ദ്രങ്ങൾക്കു കൂടി ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു

കോട്ടയം ജില്ലയിൽ നാല് അക്ഷയ കേന്ദ്രങ്ങൾക്കു കൂടി ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. കൊഴുവനാൽ മേവിടയിലെ കെ.എം. ആകാശ് (ലൊക്കേഷൻ കോഡ് KTM 217), തലപ്പലം പ്ലാശനാലെ സി.എസ്. ബീന (KTM 010), വെള്ളൂരിലെ മനോജ് സി. തോമസ് (KTM 049), പായിപ്പാട് ദീപ എസ്. നായർ (KTM 091),എന്നീ […]

No Picture
District News

കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിയത് താൽക്കാലിക നടപടി; വി.മുരളീധരൻ

കോട്ടയം: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയത് താൽക്കാലിക നടപടിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഓഫീസ് അടച്ചത്. ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും സാങ്കേതികമായ കാര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

No Picture
District News

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തി

കോട്ടയം: കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചതായി റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവ്. വ്യാഴാഴ്ച മുതൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നും സേവനങ്ങൾ ലഭ്യമാകില്ല. സാങ്കേതിക  കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം. അപേക്ഷകർക്ക് ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളിൽ പകരം സംവിധാനമൊരുക്കുമെന്നു അധികാരികൾ അറിയിച്ചു. 

No Picture
District News

ചരിത്രമെഴുതി കെ പി പി എൽ; രാജ്യത്തെ പ്രധാന പത്രങ്ങൾ കെ പി പി എൽ കടലാസുകളിൽ

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) ഉത്പ്പാദിപ്പിച്ച പേപ്പറുമായി രാജ്യത്തെ പ്രധാന പത്രങ്ങൾ. ഇറക്കുമതി കടലാസിനേക്കാൾ വിലകുറവാണെന്നതും അവ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും അനുബന്ധ ചെലവുകളും ഒഴിവാകുമെന്നതും പത്രങ്ങൾക്ക് കെപിപിഎൽ പേപ്പറിനോടുള്ള താത്പ്പര്യം വർധിപ്പിക്കുന്നു. നിലവിൽ 11 പത്രങ്ങളാണ് കെപിപിഎൽ ന്യൂസ് പ്രിന്റുകൾ ഉപയോഗിക്കുന്നത്. കൂടുതൽ പത്രങ്ങൾ […]