No Picture
District News

പോസ്റ്റ്മോർട്ടം ചെയ്യാൻ കൈക്കൂലി; വെറ്റിനറി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു

പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ. കെ. ജെയിംസിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് സ്വദേശിയുടെ ചത്തുപോയ എരുമക്കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്യാൻ ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് മധ്യമേഖലാ എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  ജിഷ ജെയിംസിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ നിന്നും പോലീസ് […]

No Picture
District News

കോട്ടയത്തിന് കാഴ്ച വസന്തം തീർത്ത രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി

കോട്ടയം: ലോക സിനിമയുടെ വിസ്മയ കാഴ്ചകളുമായി അഞ്ചു ദിവസം ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാലും സിനിമാപ്രേമികളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു മേള.  ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അനശ്വര തിയറ്ററിൽ നടന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം […]

No Picture
District News

വീടിന് കല്ലെറിഞ്ഞതില്‍ വൈരാഗ്യം; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം: കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് […]

No Picture
District News

കോട്ടയത്ത് നിന്ന് കാണാതായ പൊലീസുകാരന്‍ കുടുംബത്തെ ബന്ധപ്പെട്ടു

കോട്ടയത്ത് നിന്നും കാണാതായ സിവില്‍ പോലീസ് ഓഫീസര്‍ ഫോണിലൂടെ കുടുംബവുമായി ബന്ധപ്പെട്ടു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറാണ് തമിഴ്‌നാട്ടിലെ ഏര്‍വാടി പള്ളിയില്‍ താനുണ്ടെന്ന് കുടുംബത്തെ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നും ഇയാള്‍ അറിയിച്ചെന്നാണ് സൂചന. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ബഷീറിനെ ഇന്ന് രാവിലെ മുതല്‍ കാണാതായത്. […]

No Picture
District News

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് ഉദ്യോഗസ്ഥനെ കാണാതായത്. ട്രെയിനിൽ എവിടേക്കോ പോയതെന്ന് സംശയം. കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്. രാവിലെ വാറന്റ് നടപ്പിലാക്കാനുണ്ടായിരുന്നു. അതിനായി സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ രാവിലെ നാലരയോടെ മുഹമ്മദിനെ […]

No Picture
District News

മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മകന്‍ വിനീഷിനേയും സെല്‍വരാജനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി […]

No Picture
District News

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അഖ്തർ മിർസ ചുമതലയേൽക്കും

കോട്ടയം: കോട്ടയത്തെ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്‌തർ മിർസ ചുമതലയേൽക്കും. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് രണ്ട് തവണ ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ നിയമിക്കുന്നത്. അടൂർ തന്റെ ഉറ്റ സുഹൃത്തും താൻ […]

No Picture
District News

വെളിച്ചെണ്ണയ്ക്ക് മൂന്ന് രൂപ അധികം വാങ്ങി; ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍മാര്‍ക്കറ്റിന് 10,000 രൂപ പിഴ

കോട്ടയം: ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്‌ക്ക് എം.ആര്‍.പിയെക്കാള്‍ മൂന്നു രൂപ അധികം വാങ്ങിയ ചങ്ങനാശേരിയിലെ റിലയൻസ് സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലാണ് നടപടി. 2021 സെപ്തംബറിലാണ് വിനോദ് ചങ്ങനാശേരി പാറേല്‍പ്പള്ളിയിലുള്ള സൂപ്പര്‍ […]

No Picture
District News

കോട്ടയത്ത് ട്രെയിനിന്റെ എസി കോച്ചിൽ, പൊതിഞ്ഞുകെട്ടിയ നിലയിൽ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ

കോട്ടയം: കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ് റെയില്‍വെ പൊലീസിന്‍റെ നിഗമനം. ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് […]

No Picture
District News

കോട്ടയം മുൻസിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയം: ബിജെപി വിട്ടു നിന്നു; പ്രമേയം തള്ളി

കോട്ടയം : കോട്ടയം നഗരസഭാ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ബി ജെ പി വിട്ടുനിന്നു. ഇടത്-വലത് മുന്നണികളെ അധികാരത്തിൽ കയറ്റാനും ഇറക്കാനും പിന്തുണ നൽകേണ്ടതില്ലെന്നാണ് പാർട്ടി നയമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ലീജിൻ ലാൽ വ്യക്തമാക്കി. നേരത്തെ ചർച്ചയിൽ നിന്നും വിട്ട് നിൽക്കാൻ യുഡിഎഫും  അംഗങ്ങൾക്ക് […]