No Picture
District News

അച്ചടക്ക ലംഘനം; കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്ന് പുറത്താക്കി

കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘടനാ ചുമതലകളിൽ നിന്നും പുറത്താക്കി. പൊതു സമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നടപടി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ വ്യാജ പരാതി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് വാട്ട്സ്ആപ്പ് […]

No Picture
District News

കോട്ടയം ജില്ലയിൽ നാല് അക്ഷയ കേന്ദ്രങ്ങൾക്കു കൂടി ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു

കോട്ടയം ജില്ലയിൽ നാല് അക്ഷയ കേന്ദ്രങ്ങൾക്കു കൂടി ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. കൊഴുവനാൽ മേവിടയിലെ കെ.എം. ആകാശ് (ലൊക്കേഷൻ കോഡ് KTM 217), തലപ്പലം പ്ലാശനാലെ സി.എസ്. ബീന (KTM 010), വെള്ളൂരിലെ മനോജ് സി. തോമസ് (KTM 049), പായിപ്പാട് ദീപ എസ്. നായർ (KTM 091),എന്നീ […]

No Picture
District News

കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിയത് താൽക്കാലിക നടപടി; വി.മുരളീധരൻ

കോട്ടയം: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയത് താൽക്കാലിക നടപടിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഓഫീസ് അടച്ചത്. ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും സാങ്കേതികമായ കാര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

No Picture
District News

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തി

കോട്ടയം: കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചതായി റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവ്. വ്യാഴാഴ്ച മുതൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നും സേവനങ്ങൾ ലഭ്യമാകില്ല. സാങ്കേതിക  കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം. അപേക്ഷകർക്ക് ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളിൽ പകരം സംവിധാനമൊരുക്കുമെന്നു അധികാരികൾ അറിയിച്ചു. 

No Picture
District News

ചരിത്രമെഴുതി കെ പി പി എൽ; രാജ്യത്തെ പ്രധാന പത്രങ്ങൾ കെ പി പി എൽ കടലാസുകളിൽ

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) ഉത്പ്പാദിപ്പിച്ച പേപ്പറുമായി രാജ്യത്തെ പ്രധാന പത്രങ്ങൾ. ഇറക്കുമതി കടലാസിനേക്കാൾ വിലകുറവാണെന്നതും അവ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും അനുബന്ധ ചെലവുകളും ഒഴിവാകുമെന്നതും പത്രങ്ങൾക്ക് കെപിപിഎൽ പേപ്പറിനോടുള്ള താത്പ്പര്യം വർധിപ്പിക്കുന്നു. നിലവിൽ 11 പത്രങ്ങളാണ് കെപിപിഎൽ ന്യൂസ് പ്രിന്റുകൾ ഉപയോഗിക്കുന്നത്. കൂടുതൽ പത്രങ്ങൾ […]

No Picture
District News

കോട്ടയം ജില്ലയിലെ പാഴ്‌വസ്തു ശേഖരണം; ഈ വർഷത്തെ കലണ്ടർ തയാറായി

കോട്ടയം: കോട്ടയം ജില്ലയിലെ പാഴ്‌വസ്തു ശേഖരണം ഫലപ്രദമായി നടപ്പാക്കാനായി ഈ വർഷത്തെ കലണ്ടർ തയാറായി. കലണ്ടർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ, കണ്ണാടി, കുപ്പിചില്ല്, പഴയ ചെരുപ്പ്, ബാഗ്, തുണി തുടങ്ങിയവ ഹരിതകർമസേന ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഫെബ്രുവരിയിൽ തുണി മാലിന്യമാണ് […]

No Picture
District News

കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഒരു പശു കൂടി ചത്തു

കോട്ടയം: കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കനത്ത പ്രതിസന്ധിയിലാണ് മധ്യകേരളത്തിലെ ക്ഷീര കർഷകർ. ഭക്ഷ്യ […]

No Picture
District News

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രമേള; സംഘാടക സമിതി രൂപികരിച്ചു

ഈ വർഷത്തെ ചലച്ചിത്രമേളകൾക്ക് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയൊടെ തുടക്കമാവുകയാണ്. ഫെബ്രുവരി 24 മുതൽ 28 വരെയാണ് ചലച്ചിത്രമേള. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമാ വിഭാഗങ്ങളിലായി നാൽപതു സിനിമകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) […]

No Picture
District News

ലോക കാൻസർ ദിനം; കോട്ടക്കൽ ആര്യവൈദ്യശാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ ആര്യവൈദ്യശാലയും കോട്ടയം പബ്ലിക് ലൈബ്രറിയും സി.എം.എസ് കോളേജ് , ബസേലിയോസ് കോളേജ് എൻ.എസ്സ്.എസ്സ് യൂണിറ്റുകളും സംയുക്തമായി കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തിയ ബോധവൽക്കരണ പരിപാടി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ IAS ഉദ്ഘാടനം ചെയ്തു. ശ്രീ എബ്രഹാം ഇട്ടിച്ചെറിയ (പ്രസിഡന്റ് […]