District News

25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. സ്വാശ്രയസംഘ മഹോത്സവത്തിന്റെയും കാര്‍ഷികമേളയുടെയും ഉദ്ഘാടന കര്‍മ്മം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും കൃഷിവകുപ്പ് […]

District News

വൈക്കത്തെ താലൂക്ക് ആശുപത്രിയിൽ വൈദ്യുതിയില്ലാതെ‘മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിടല്‍’: ആശുപത്രിയിലെ ജനറേറ്ററിൽ ആവശ്യത്തിന് ഡീസല്‍ ഉണ്ടായിരുന്നു; എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി, മന്ത്രി വി എൻ വാസവൻ

വൈക്കത്തെ താലൂക്ക് ആശുപത്രിയിൽ വൈദ്യുതിയില്ലാതെ മൊബൈൽ വെളിച്ചത്തിൽ പതിനൊന്നുകാരന്റെ തലയിൽ തുന്നലിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എൻ വാസവൻ. ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ ഒഴിക്കാൻ ആവശ്യത്തിനുള്ള ഡീസൽ ഉണ്ടായിരുന്നു. ലോഗ് ബുക്ക് പരിശോധിച്ചപ്പോൾ ഇത് വ്യക്തമായിട്ടുണ്ട്.വൈദ്യുതി മുടങ്ങും എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി മുടങ്ങും […]

District News

കോട്ടയം തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം

കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുർബാനയ്ക്കിടെ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം […]

District News

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റായി ഗിരീഷ് ജി നായരേയും സെക്രട്ടറിയായി സലിൻ ജേക്കബിനേയും തെരഞ്ഞെടുത്തു

കോട്ടയം:കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡൻ്റായി ഗിരീഷ് ജി നായരേയും സെക്രട്ടറിയായി സലിൻ ജേക്കബിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കോട്ടയത്തു നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃ ഷണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ശൈലേന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി […]

District News

25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘ മഹോത്സവും ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, […]

District News

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ മോഷണം പതിവാകുന്നു; സുരക്ഷ വർധിപ്പിക്കണമെന്ന് ഉടമകൾ

കോട്ടയത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് തുടർച്ചയായി നടന്നത്. ഇതേ തുടർന്ന് പമ്പുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ടു. കടുത്തുരുത്തി മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ മൂന്ന് പമ്പുകളിലാണ് മോഷണങ്ങൾ നടന്നത് . ഇതു കൂടാതെ മറ്റ് സ്ഥലങ്ങളിലും സമാനമായ മോഷണങ്ങൾ […]

District News

കോട്ടയത്ത് കുപ്രസിദ്ധ മോഷണവീരനെ RPF തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും, കോട്ടയം GRP യും ചേർന്നു പിടികൂടി

കോട്ടയം: രാത്രികാല ട്രെയിനിലും, റെയിൽവേ സ്റ്റേഷനുകളിലും ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ RPF തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും, കോട്ടയം GRP യും ചേർന്നു നാടകീയമായി പിടികൂടി. കഴിഞ്ഞ ചില ദിവസങ്ങളായി എറണാകുളത്തിനും,കൊല്ലം റെയിൽവേ സ്റ്റേഷനിലും ഇടയിൽ ട്രെയിനിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ലാപ്ടോപ്പും,മൊബൈലുകൾ, മറ്റ് വില കൂടിയ […]

District News

സുധാകരൻ സമര്‍ത്ഥമായി പാര്‍ട്ടിയെ നയിക്കുന്നു; കെപിസിസി പ്രസിഡന്റിന് ചാണ്ടി ഉമ്മന്റെ പിന്തുണ

കെപിസിസി പുനഃസംഘടനയിൽ അഭിപ്രായം പറയാനില്ലെന്ന് ചാണ്ടി ഉമ്മൻ. ആരും പൊതുവേദിയിൽ ചർച്ച നടത്താൻ പാടില്ല. പ്രതിപക്ഷ നേതാവ് കെപിസി സി അധ്യക്ഷൻ തമ്മിൽ പ്രശ്നമില്ല. പുനസംഘടനയുമായി ബന്ധപ്പെട്ട ഉയരുന്ന റിപ്പോർട്ടുകൾ എല്ലാം മാധ്യമ സൃഷ്ട്ടി. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.നേതൃത്വം തുടരണമോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ചാണ്ടി […]

District News

കെ.എം. മാണിയെ കുറിച്ചുള്ള ഓര്‍മ്മകളും ഫോട്ടോകളും നേരിട്ട് പങ്കുവെക്കാം; മാണിസം വെബ് സൈറ്റ് തയ്യാറാക്കി യൂത്ത് ഫ്രണ്ട്

പാലാ : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന ‘മാണിസം’ വെബ് സൈറ്റ് തയ്യാറാക്കി യൂത്ത് ഫ്രണ്ട്.  വെബ് സൈറ്റിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളില്‍ […]

District News

കോട്ടയത്ത് കുടുംബശ്രീ ജില്ലാ മിഷൻ കേരള ചിക്കൻ ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം നടന്നു

കോട്ടയം: കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ കീഴിൽ ഏറെ വിജയകരമായി നടത്തിവരുന്ന കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പുത്തൻ ചുവടുവെപ്പായ കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉൽപ്പന്നങ്ങളുടെ വിപണനം ഉദ്ഘാടനം കുമരകം സിഡിഎസ് വാർഷിക ചടങ്ങിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് […]