District News

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത്

കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ മാത്യു […]

District News

കോട്ടയം ഈരാറ്റുപേട്ടയിൽ കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു

കോട്ടയം: മദ്യലഹരിയിലോടിച്ച കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മഠത്തില്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ ആണ് മരിച്ചത്. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍. ഈരാറ്റുപേട്ട നടയ്ക്കലില്‍ ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടം. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തുമായി അബ്ദുള്‍ ഖാദര്‍ സംസാരിച്ചിരിക്കുന്നതിനിടെ, കൊണ്ടൂര്‍ സ്വദേശികളായ യുവാക്കള്‍ […]

District News

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു

കോട്ടയം: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് […]

District News

വയനാട് ഡിസിസി ട്രഷററുടെ മരണം; അന്വേഷണം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ മരണത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. മരണ ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം പോലീസ് കേസെടുത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കോൺഗ്രസിനെ […]

District News

യുഡിഎഫ് ശക്തം, ആരെയും തിരിച്ചുകൊണ്ടുവരേണ്ടതില്ല; കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തള്ളി കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകളെ തള്ളി കേരള കോണ്‍ഗ്രസ്.യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മോന്‍സ് ജോസഫ്  പറഞ്ഞു. യുഡിഎഫ് ശക്തമാണെന്നും ഇപ്പോള്‍ ആരെയും തിരിച്ചുകൊണ്ടുവരേണ്ട ആവശ്യമില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് നിലപാട്. ജോസ് കെ മാണി വിഭാഗത്തെ തിരികെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും നീക്കങ്ങള്‍ […]

District News

കോട്ടയത്ത് ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് ; കീഴ്കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി

കോട്ടയം: ഇന്നോവ വാഹനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുകയും വണ്ടിചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്ത കേസിൽ കീഴ്കോടതി ശിക്ഷ ശരിവച്ച് സെഷൻസ് കോടതി. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതി ശിക്ഷിച്ച പള്ളിക്കത്തോട് ആനിക്കാട് പള്ളിത്താഴെ വീട്ടിൽ ആലീസ് ചാക്കോയുടെ പിഴ ശിക്ഷയാണ് സെഷൻസ് കോടതി ശരിവച്ചത്. കോട്ടയം […]

District News

‘പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണം; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും’: സിപിഐഎം നേതാവ് സുരേഷ് കുറുപ്പ്

കോട്ടയം: അതൃപ്തി അറിയിച്ച കോട്ടയത്തെ മുതിര്‍ന്ന സി പി ഐ എം നേതാവ് സുരേഷ് കുറുപ്പ് പാര്‍ട്ടി വിടില്ല. പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണമാണെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. അതേസമയം ആവശ്യപ്പെടുന്ന ഘടകത്തില്‍ കുറുപ്പിനെ ഉള്‍പ്പെടുത്തണമെന്നാണ് സിപിഐഎം നിലപാട്. തന്നെക്കാള്‍ ജൂനിയര്‍ ആയവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയതോടെയാണ് സുരേഷ് […]

District News

കേരള കോൺഗ്രസ് – എം യുഡിഎഫിലേക്ക് പോകുമെന്ന പ്രചരണം വെറും കെട്ടുകഥയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി

കോട്ടയം: കേരള കോൺഗ്രസ് – എം യുഡിഎഫിലേക്ക് പോകുമെന്ന പ്രചരണം വെറും കെട്ടുകഥയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർഥി വിഷയം കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്ര സ് -എമ്മിനെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ […]

District News

സിപിഐഎം നേതൃത്വത്തോട് കടുത്ത അതൃപ്തിയുമായി കോട്ടയത്തെ മുതിർന്ന നേതാവ് സുരേഷ് കുറുപ്പ്

കോട്ടയം : സിപിഐഎം നേതൃത്വത്തോട് കടുത്ത അതൃപ്തിയുമായി കോട്ടയത്തെ മുതിർന്ന നേതാവ് സുരേഷ് കുറുപ്പ്. ജൂനിയർ ആയിട്ടുള്ളവർക്ക് പാർട്ടി കൂടുതൽ പ്രാധാന്യം നൽകുന്നെന്നാണ് പരാതി. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സുരേഷ് കുറുപ്പ് പറയുന്നത്. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസം പങ്കെടുക്കാതിരുന്നത് അതൃപ്തിയെ തുടർന്നാണെന്നും റിപ്പോർട്ടുകൾ ഉണ്ട് എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് […]

District News

പെരിയ കൊലക്കേസ്‌; സിപിഎം ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്ന് എൽഡിഎഫ് കൺവീനർ

കോട്ടയം: പെരിയ കേസ് വിധി അവസാന വിധിയെന്ന് കരുതുന്നില്ല എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി പി രാമകൃഷ്‌ണൻ. സിപിഎമ്മിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്ത പലരും ശിക്ഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം […]