District News

കോട്ടയം ഓർത്തഡോക്‌സ് യാക്കോബായ സഭ തർക്കം; സമാധാനത്തിന് വിട്ടുവീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ

കോട്ടയം: ഓർത്തഡോക്‌സ്-യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ദേവലോകം പെരുന്നാളിനിടെയാണ് കാതോലിക്കാ ബാവയുടെ പ്രതികരണം. നീതിയുടെ അടിസ്ഥാനത്തിലുള്ള സമാധാനം അതിന് മാത്രമേ നിലനിൽപ്പുള്ളു […]

District News

‘ആചാരങ്ങള്‍ മാറ്റാന്‍ പറയാന്‍ ഇവരൊക്കെ ആര്?; ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ധൈര്യമുണ്ടോ?’

കോട്ടയം: ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കരുതായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിന് പറയുന്നുവെന്ന് […]

District News

കോട്ടയം ചങ്ങനാശ്ശേരിയിൽ മന്നം ജയന്തി ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

കോട്ടയം: മന്നം ജയന്തി ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷം ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് […]

District News

ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസ്; മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി ഒന്നാം പ്രതി

കോട്ടയം: ഇ പി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്‌റ്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഡിസി ബുക്‌സിൻ്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാളെ നേരത്തേ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡിസി രവിയെയും ജീവനക്കാരെയും വീണ്ടും […]

District News

രവി ഡിസിയെ ചോദ്യം ചെയ്യും; ഡിസി ബുക്സിനെതിരെ കേസ്

കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്ത് പോലീസ്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാ​ഗം മേധാവി എ വി ശ്രീകുമാറാണ് ഒന്നാം പ്രതി. സംഭവത്തിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഐപിസി 406, 417, […]

District News

ജൂബിലി പ്രത്യാശയുടെ ഗായകരാകാനുള്ള ആഹ്വാനം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്

ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഗായകരാകാനാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ക്ഷണിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ചങ്ങനാശേരി അതിരൂപതയുടെ ജൂബിലി വര്‍ഷാചരണ ഉദ്ഘാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും വേദനകളും യുദ്ധങ്ങളും നഷ്ടങ്ങളും നിരാശപ്പെടുത്തുന്ന അനുഭവങ്ങളും […]

District News

കോട്ടയം അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചു; പത്താംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്‍റെ മകൻ ജിതിൻ (15) ആണ് മരിച്ചത്. പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ജിതിന്‍.  അമയന്നൂർ സെന്‍റ് തോമസ് എൽപി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ […]

District News

‘സിബിഐ അന്വേഷിച്ചത് കൊണ്ടാണ് കേസ് ഫലം കണ്ടത്’; പെരിയ ഇരട്ടക്കൊല കേസ് വിധിയെ സ്വാഗതം ചെയ്‌ത് തിരുവഞ്ചൂർ

കോട്ടയം: പെരിയ ഇരട്ടക്കൊലക്കേസ് വിധിയെ സ്വാഗതം ചെയ്‌ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ കുറ്റക്കാരൻ എന്ന് കണ്ടെത്തിയത് കേസ് സിബിഐ അന്വേഷിച്ചത് കൊണ്ടാണ്. സിബിഐ വന്നതിന് ശേഷമാണ് ആക്രമണത്തിന് ഉപയോഗിച്ച ആയുധം പോലീസ് പരിശോധനക്കായി നൽകുന്നത്. കേസിൻ്റെ ആരംഭ ഘട്ടത്തില്‍ വീഴ്‌ചയുണ്ടായി. മാതാപിതാക്കളുടെ ധീരമായ പോരാട്ടത്തിനാണ് ഫലം […]

District News

കോട്ടയം മെഡിക്കൽ കോളജിൽ ആംബുലൻസ് ഇടിച്ച് 79കാരൻ മരിച്ചു

കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങിയ 79കാരൻ ആംബുലൻസ് ഇടിച്ച് മരിച്ചു. കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അപകടം.  ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പൻ. അതിനിടെ ആശുപത്രിയിലേക്കെത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് […]

District News

കോട്ടയം തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുളിക്കാൻ ഇറങ്ങിയ 16കാരൻ മുങ്ങി മരിച്ചു

കോട്ടയം: തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങി മരിച്ചു. വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിൻ്റെ മകൻ അസീഫാ(16)ണ് മരിച്ചത്. വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിൻ്റെ മകൻ അസീഫാ(16)ണ് മരിച്ചത്. മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് വൈപ്പേൽക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനെ തുടർന്ന് […]