District News

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, തഹസിൽദാർ എസ് എൻ അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് […]

District News

‘ഇപി ജയരാജൻ നിഷ്‌കളങ്കൻ, പറയാനുള്ളതെല്ലാം തുറന്ന് പറയും’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇപി നിഷ്‌കളങ്കനായ മനുഷ്യനാണെന്നും പറയാനുള്ളതെല്ലാം തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും മിത്രങ്ങളുണ്ട്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇപി ജയരാജന്‍ എഴുതിയ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചത് ശരിയല്ലെന്ന് പറയാന്‍ താന്‍ ആളല്ല. […]

District News

‘ഇപിയുടെ വാക്കുകളെ വിശ്വസിക്കുന്നു, വിവാദങ്ങള്‍ തികച്ചും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഫലം’: വിഎന്‍ വാസവന്‍

കോട്ടയം: എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജന്‍റെ ആത്മകഥയിലെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വിഎന്‍ വാസവന്‍. നിലവില്‍ ഇപി പറഞ്ഞാണ് വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന പരാമര്‍ശങ്ങളെല്ലാം ഗൂഢാലോചനയുടെ ഫലമാണെന്നാണ് ഇപി പറയുന്നത്. അതാണ് താന്‍ വിശ്വസിക്കുന്നത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വിഎന്‍ വാസവന്‍. താന്‍ അത്തരത്തിലൊരു പുസ്‌തകം […]

District News

കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനം ചെയ്തു

കോട്ടയം:കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം  കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു റയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു.

District News

കോട്ടയം റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം ഉദ്‌ഘാടനം; കേന്ദ്രമന്ത്രിയെ അവഹേളിച്ചെന്ന് പരാതി

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടത്തിൻ്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര സർക്കാരിനെയും കേന്ദ്ര റെയിൽവേ മന്ത്രിയെയും ഉദ്ഘാടകനായ കേന്ദ്രമന്ത്രി ജോർജ് കുര്യനെയും അവഹേളിച്ചെന്ന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര റെയിൽ വേ മന്ത്രിക്കും റെയിൽവേ അതോറിറ്റിക്കും പരാതി നൽകുമെന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി പിജി […]

District News

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറി

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ലിഫ്റ്റ് ഏർപ്പെടുത്തുക, ഗുഡ്സ് സ്റ്റേഷൻ സ്ഥാപിക്കുകഎന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉള്ള നിവേദനം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി  അഡ്വക്കേറ്റ് ജോർജ് കുര്യന് ജനകീയ വികസന സമിതിക്ക് വേണ്ടി പ്രസിഡന്റ്  ബി രാജീവ് സമർപ്പിച്ചു. അഡ്വക്കേറ്റ് ഫ്രാൻസിസ് […]

District News

കോട്ടയത്തിന് അഭിമാനമായി സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കിളിംഗിൽ വെള്ളി മെഡൽ നേടി നിയ ആൻ ഏബ്രഹാം

കോട്ടയം: സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കിളിംഗിൽ വെള്ളി മെഡൽ നേടിയ നിയ ആൻ ഏബ്രഹാം കോട്ടയത്തിൻ്റെ അഭിമാനമായി. സീനിയർ ഗേൾസ് സൈക്ലിംഗ് ടൈം ട്രയൽ (10-12 കിലോമീറ്റർ) വിഭാഗത്തിലാണ് നിയ വെള്ളി മെഡൽ നേടിയത്.മാന്നാനം സെൻ്റ് എഫ്രംസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന […]

District News

കോട്ടയത്ത് റെയിൽവേ ട്രാക്കിൽ വിള്ളൽ; കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കും

കോട്ടയം : അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്. അതേസമയം, […]

District News

കോട്ടയം അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു

കോട്ടയം: അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു. പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ്‌ ഖാൻ വാർസിയും, മുഹമ്മദ്‌ അഹമ്മദ് ഖാൻ വാർസിയും നയിക്കുന്ന സംഗീത സദസ് നാളെ രാവിലെ 11ന് കോട്ടയം പള്ളിക്കൂടം സ്കൂളിലും, വൈകിട്ട് 4ന് കാഞ്ഞിരമറ്റം കെ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ […]

District News

തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

കോട്ടയം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം. ശക്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ എൽഡിഎഫിൽ ചോദിക്കും. സീറ്റ് ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനുമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കഴിഞ്ഞദിവസം നേതൃ ക്യാമ്പ് കേരള കോൺഗ്രസ് […]