District News

കോട്ടയം കുറവിലങ്ങാട് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ

കോട്ടയം: കുറവിലങ്ങാട് കെ എസ് ഇ ബി ഓഫിസിലെ ഓവർസിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. എം കെ രാജേന്ദ്രനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി നിർമ്മൽ ബോസിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് […]

District News

കേരള പാരാ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ദക്ഷിണ മേഖലാ ശിൽപശാല നടത്തി

കോട്ടയം: കേരള പാരാ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാംകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെ ദക്ഷിണ മേഖല ശിൽപ ശാല സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. കെ പി എൽ ഒ […]

District News

കോട്ടയം കാരിത്താസ് ആശുപത്രിയുടെ പുതിയ സംരംഭമായ സഞ്ചരിക്കുന്ന കാന്‍സര്‍ പരിശോധനാ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിച്ചു

കോട്ടയം: കാരിത്താസ് ആശുപത്രിയുടെ പുതിയ സംരംഭമായ സഞ്ചരിക്കുന്ന കാന്‍സര്‍ പരിശോധനാ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിച്ചു. മൊബൈല്‍ മാമോഗ്രാം യൂണിറ്റും കാന്‍സര്‍ പരിശോധനക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും വാഹനത്തില്‍ സജീകരിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യ പരിശോധനകള്‍ക്ക് ഈ പദ്ധതി വലിയ സഹായമാകുമെന്നും കാരിത്താസ് […]

District News

സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ അവാർഡ് വിതരണവും

കോട്ടയം: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആർ ഓമനക്കുട്ടൻ്റെ സ്‌മരണ നിലനിർത്തുന്നതിന് കോട്ടയം ആസ്ഥാനമായി രൂപീകരിച്ച സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ അവാർഡ് വിതരണവും ഒക്ടോബർ 26 ശനി വൈകിട്ട് 4 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രശസ്ത നടൻ വിജയരാഘവന് പ്രഥമ […]

District News

കോട്ടയത്ത് കനത്ത മഴ; ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും പ്രവേശന വിലക്ക്

കോട്ടയം: സംസ്ഥാനത്ത് അതിശക്തമഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രവേശനം നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്റ്റർ ജോൺ.വി.സാമുവൽ അറിയിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും […]

District News

കോഴ ആരോപണത്തിലും എഡിഎമ്മിന്‍റെ മരണത്തിലും സർക്കാർ നാടകം കളിക്കുന്നു; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: എന്‍സിപിയുടെ തോമസ് കെ തോമസിന് നേരെ ഉയർത്തിയ കോഴ ആരോപണത്തിലും എഡിഎമ്മിന്‍റെ മരണത്തിലും സർക്കാർ നാടകം കളിക്കുകയാണെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ആണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം. കോഴ ആരോപണത്തിൽ ഒരു പ്രസ്‌താവന നടത്തി മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്, ഈ ഭരണത്തിന് എന്തെങ്കിലും വിശ്വാസ്യത ഉണ്ടെങ്കിൽ, സർക്കാർ […]

District News

ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറി വാർഷികാഘോഷവും വയലാർ അനുസ്മരണവും നടത്തി

കോട്ടയം: ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറിയുടെ വാർഷികാഘോഷവും വയലാർ അനുസ്മരണവും നടത്തി.കോട്ടയം ജില്ല അഡിഷണൽ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സിബി മോൻ അദ്ധ്യക്ഷത വഹിച്ചു. കവി ആലംങ്കോട് ലീലാകൃഷ്ണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം താലുക്ക് ലൈബ്രറി […]

District News

‘എൻഎസ്എസിന് രാഷ്ട്രീയമില്ല, ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട്’: ജി സുകുമാരൻ നായർ

കോട്ടയം: തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ലെന്നും അദ്ദേഹം. ഉപതെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത്. മുമ്പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ് സുകുമാരൻ നായർ എൻഎസ്എസിന്‍റെ നിലപാട് […]

District News

42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും

പാലാ: 42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ  നടക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഈ വര്‍ഷം വിപുലമായ രീതിയിലാണ് കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍  കണ്‍വന്‍ഷന്‍ നയിക്കും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് […]