District News

യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍;മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഭരണാധികാരികള്‍ ചെയ്തു കൊടുക്കേണ്ടതാണ്.  യുവജനങ്ങളെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ്  ചെയ്യുന്ന സേവനങ്ങള്‍ […]

District News

സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി

അയ്മനം: അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും പരസ്പരം വായനക്കൂട്ടത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ.പി എസ് വിജയൻ അദ്ധ്യക്ഷനായിരുന്നു. […]

District News

‘ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ്ങ് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ്. അവിടെ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവന്‍  […]

District News

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ യെച്ചൂരിയുടെ പേരില്‍ സംസ്ഥാനത്തെ ആദ്യത്തെ സിപിഎം ഓഫീസ് ; പിണറായി ഉദ്ഘാടനം ചെയ്യും

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണം പൂര്‍ത്തികരിക്കുന്ന സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിയുടെ പേരിടും. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഉയരുന്ന യെച്ചൂരി സ്മാരക മന്ദിരമാകും ഇത്. ഓഫീസിന്റെ ഉദ്ഘാടനം നവംബറില്‍ സിപിഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി കുരിശുകവല ജങ്ഷനിലാണ് ഓഡിറ്റോറിയത്തോട് […]

District News

കോട്ടയം പുസ്തകോത്സവം ഒക്ടോബർ 18,19,20 തിയതികളിൽ നാഗമ്പടത്ത് നടക്കും

കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഒക്ടോബർ 18, 19, 20 തിയതികളിൽ കോട്ടയം നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.18 ന് രാവിലെ 10ന് മന്ത്രി വി എൻ വാസവൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. […]

District News

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവയ്‌പ്പ് ചടങ്ങുകള്‍ നടന്നു

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ പൂജവയ്‌പ്പ് ചടങ്ങുകള്‍ നടന്നു. നിരവധി ഭക്തരാണ് ചടങ്ങുകളിൽ പങ്കാളികളായത്. പാഠപുസ്‌തകങ്ങളും ഗ്രന്ഥങ്ങളും ദേവി സന്നിധിയിൽ വച്ച് അക്ഷര ദേവിയുടെ അനുഗ്രഹത്തിനായി ഭക്തര്‍ പ്രാർത്ഥിച്ചു . വിശിഷ്‌ട താളിയോല ഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ചുള്ള ഗ്രന്ഥമെഴുന്നള്ളിപ്പിന് ശേഷം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി നടയിൽ തയാറാക്കിയ […]

District News

കോട്ടയം വാകത്താനത്ത് ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ് ;കണ്ണൂർ സ്വദേശി പ്രതി പിടിയിൽ

കോട്ടയം : ഓൺലൈനായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഗോൾഡ് മൈനിങ് നടത്തി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ കീഴൂർ പുന്നാട് ,മീതലെ ശ്രീരാഗം വീട്ടിൽ നാരായണൻ മകൻ പ്രദീഷ് എ കെ (42) യെ ആണ് […]

District News

കർഷക താൽപ്പര്യം സംരക്ഷിക്കാൻ പോരാട്ടം ശക്തമാക്കും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: വനം വന്യജീവി സംരക്ഷണ നിയമം പുനപരിശോധിച്ച് വന സംരക്ഷണത്തിന്റെയും,വന്യജിവി സംരക്ഷണത്തിന്റെയും പേരിൽ കർഷകർക്കെതിരെ നടക്കുന്ന പീഡനങ്ങൾഅവസാനിപ്പിക്കണമെന്നും, തെരുവുനായ നിയന്ത്രണത്തിന് നിയമ ഭേദഗതി വരുത്തണമെന്നുംകേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്‌ പാർട്ടിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും സജിമഞ്ഞക്കടമ്പിൽ പറഞ്ഞു. കേരള കോൺഗ്രസ് […]

District News

ഓം പ്രകാശിന്‍റെ കൂട്ടാളി പുത്തൻപാലം രാജേഷ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞിരുന്നത് കോട്ടയത്ത്

കോട്ടയം: ഗുണ്ട പുത്തൻപാലം രാജേഷിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്‌തു. കോട്ടയത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പോലീസ് പിടികൂടിയത്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ബലാത്സം​ഗക്കേസിലാണ് പുത്തൻപാലം രാജേഷിനെ അറസ്റ്റ് ചെയ്‌തത്. ഗുണ്ടാത്തലവൻ ഓംപ്രകാശിന്‍റെ കൂട്ടാളിയാണ് പുത്തൻപാലം രാജേഷ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരിലെ വാടകവീട്ടിൽ നിന്നാണ് നിന്നാണ് അറസ്റ്റുചെയ്‌തത്. […]

District News

കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസിന് ഏഷ്യ പസവിക് അവാർഡ്

ഗാന്ധിനഗർ: ലോക മാനസികാരോഗ്യ ദിനത്തിൽ നവജീവൻ ട്രസ്റ്റി പി യു തോമസിന്  ഏഷ്യ അവാർഡ് ആദരവ് നല്കി. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് ആണ് പ്രശസ്തിപത്രവും 25000 രൂപ കാഷ് അവാർഡും നല്കി ആദരിച്ചുത്. സമൂഹത്തിൽ ശാന്തിയും സമാധാനവും […]