District News

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയം: കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയിൽ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു. പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്. കോട്ടയം […]

District News

ടി ആർ രഘുനാഥനെ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ടി ആർ രഘുനാഥനെ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിന് ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. മുൻ ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും […]

District News

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി; എക്സൈസ് സംഘം ചെടി കസ്റ്റഡിയിലെടുത്തു

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി. മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി വിദ്യാർത്ഥി പിടിയിലായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു. 35 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. […]

District News

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്ത വീണ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. റോഡിൽ […]

District News

കോട്ടയത്ത് ലൗ ജിഹാദ് പരാമർശം: പി.സി. ജോർജിനെതിരേ കേസെടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം

കോട്ടയം: വിവാദ ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവും മുൻ‌ എംഎൽഎയുമായ പി.സി. ജോർജിനെതിരേ കേസെടുത്തേക്കില്ല. പി.സി. ജോർജിന്‍റെ പരാമര്‍ശത്തില്‍ കേസെടുക്കേണ്ടതില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പ്രസംഗത്തിൽ ഏതെങ്കിലും മതത്തിന്‍റെ പേര് പ്രത്യേകം എടുത്ത് പറഞ്ഞ് പരാമർശിച്ചിരുന്നില്ല. അതിനാൽ പരാമർശത്തിൽ കേസെടുക്കാനുള്ള കുറ്റങ്ങൾ ഇല്ലെന്നാണ് പോലീസിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്. […]

District News

കോട്ടയം തിരുവല്ലയിൽ മദ്യലഹരിയിൽ അമ്മയ്ക്ക് മകന്റെ ക്രൂരമർദനം; അറസ്റ്റ്

 കോട്ടയം : തിരുവല്ലയിലെ പടിഞ്ഞാറ്റും ചേരിയിൽ ലഹരിക്ക് അടിമയായി മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ. പടിഞ്ഞാറ്റും ചേരിലാപ്ലത്തിൽ വീട്ടിൽ സന്തോഷ് ആണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (75) മർദിക്കുന്ന ക്രൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തിരുവല്ല പോലീസ് നടപടിയെടുത്തത്. കഴിഞ്ഞദിവസം രാത്രിയാണ് മകൻ അമ്മയെ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു […]

District News

കോട്ടയം ആർപ്പൂക്കരയിൽ കാപ്പാ നിയമം ലംഘിച്ച പ്രതി പോലീസ് പിടിയിൽ

ഗാന്ധിനഗർ : കാപ്പാ – 15 ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര പി ഒ യിൽ കരുവേലി വീട്ടിൽ ഹരിദാസ് മകൻ കിരൺ ഹരിദാസ് വയസ്സ് 23 എന്നയാളാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. കാപ്പാ പ്രകാരം ഇയാൾക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് […]

District News

കോട്ടയം ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം അന്തരിച്ചു

കോട്ടയം : ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ നാലിനു തെള്ളകം പുഷ്്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം.  മക്കള്‍: ജോജു ജോസഫ് (മെട്രിക്സ് ബംഗളൂരു), സജു ജോസഫ് എന്‍ജിനിയര്‍ […]

District News

കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്‌

കോട്ടയം : ജില്ലയിലെ ഫെബ്രുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്‌ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട കോട്ടയത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി അനീഷ് കെ.ജി യും, ഈസ്റ്റ്‌ സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്‌ […]

District News

കോട്ടയം തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ വാതിൽ തകർത്ത് 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി 1.83 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വെള്ളത്തൂവൽ 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് സെന്റ് […]