District News

‘ക്രൈസ്തവ സമുദായത്തോട് രാഷ്ട്രീയപാര്‍ട്ടികള്‍ അനീതി കാണിക്കുന്നു; തിരിച്ച് കുത്താനുമുള്ള ബോധം ഞങ്ങള്‍ക്കുണ്ട്’; മാര്‍ റാഫേല്‍ തട്ടില്‍

ക്രൈസ്തവ സമുദായത്തോട് രാഷ്ട്രീയപാര്‍ട്ടികള്‍ അനീതി കാണിക്കുന്നുവെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്നും മാര്‍ റാഫേല്‍ തട്ടിലില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണ ശാലയാണ് ഇനി വരാന്‍ പോകുന്നതെന്നും മുന്നറിയിപ്പ്. മറ്റുള്ളവര്‍ക്ക് […]

District News

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; കമ്പനികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈമാറി കോട്ടയം മെഡിക്കല്‍ കോളജ്

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി കോട്ടയം മെഡിക്കല്‍ കോളജ്. ഉപകരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ കമ്പനി പ്രതിനിധികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവ അധികൃതര്‍ കൈമാറി. ആരോഗ്യവകുപ്പിന് കടുത്ത അതൃപ്തി. ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കാത്ത് ലാബിന് മുന്നില്‍ വച്ച് വീഡിയോ ചിത്രീകരിക്കാന്‍ അവസരം നല്‍കി. കടുത്ത നടപടികളിലേക്ക് പോയാല്‍ തുടര്‍ന്ന് സഹകരിക്കില്ലെന്ന് ആയിരുന്നു […]

District News

‘കേരള കോൺഗ്രസ് എം ഇപ്പോൾ യുഡിഎഫിലേക്ക് വരേണ്ട’; മോൻസ് ജോസഫ് എംഎൽഎ

കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശത്തിൽ മുന്നണി കൺവീനറുടെ നിലപാട് തള്ളി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. കേരള കോൺഗ്രസ് എം ഇപ്പോൾ യുഡിഎഫിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ജോസ് കെ മാണി വിഭാഗം പോയിട്ടും യാതൊരു ദോഷവും ഉണ്ടായിട്ടില്ല. യുഡിഎഫ് കൺവീനർ ക്ഷണിച്ചത് […]

District News

തർക്കത്തിലുള്ള വഴി ടാർ ചെയ്തു; അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്റിനും അംഗങ്ങൾക്കും പിഴ ശിക്ഷ

കോട്ടയം: തർക്കത്തിലുള്ള വഴി യുടെ സ്വഭാവം മാറ്റരുതെന്ന കോടതി നിർദേശം മറികടന്ന് വഴി ടാർ ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും ഭരണസമിതി അംഗങ്ങൾക്കും ഹൈക്കോടതി പിഴശിക്ഷ വിധിച്ചു. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം, ഏഴാം വാർഡംഗം ബേബി നാസ് അജാസ് എന്നിവർ 25,000 രൂപ വീതവും മറ്റ് 20 […]

District News

രാഷ്ട്രപതിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഒക്ടോബർ 23 ,24 തിയതികളിൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോട്ടയം: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഒക്ടോബർ 23ന് ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 7 മണി വരെയും, ഒക്ടോബർ 24 ന് രാവിലെ 6 മണി മുതൽ 11.00 മണി വരെയും കോട്ടയം ടൗൺ വഴി പോകേണ്ട വാഹനങ്ങൾക്ക്‌ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ. 1. മൂവാറ്റുപുഴ, […]

District News

കുഴിച്ചുമൂടിയ അതേ സ്ഥലത്ത് പിറ്റേ ദിവസവും ജോലിക്കെത്തി, കൊന്നത് കരിങ്കല്ലില്‍ തലയിടിപ്പിച്ച്; കോട്ടയത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്‍കി മുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. […]

District News

ഭാര്യയെ കൊന്ന് കുഴിച്ചുമൂടി?; കോട്ടയത്ത് യുവാവ് പിടിയിൽ

കോട്ടയം: അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. പശ്ചിമബംഗാള്‍ സ്വദേശി അൽപ്പാനയാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് നിർമ്മാണതൊഴിലാളിയായ ബം​ഗാൾ സ്വദേശി സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ അൽപ്പാനയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പൊലീസ് മൊഴി നൽകാനായി സോണിയെ വിളിപ്പിച്ചു. എന്നാൽ സ്റ്റേഷനിൽ […]

District News

അനന്തു അജിയുടെ ആത്മഹത്യ; ലൈംഗികാതിക്രമ കേസ് പൊന്‍കുന്നം പൊലീസിന് കൈമാറി

ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് വെളിപ്പെടുത്തി അനന്തു അജി എന്ന യുവാവ് ജീവനനൊടുക്കിയ സംഭവത്തില്‍ ലൈംഗികാതിക്രമ കേസ് പൊന്‍കുന്നം പൊലീസിന് കൈമാറി. നിയമോപദേശത്തെ തുടര്‍ന്ന് തമ്പാന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. വീഡിയോയില്‍ അനന്തു അജി പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ലൈംഗികാതിക്രമം ഉണ്ടായി എന്നാണ് വെളിപ്പെടുത്തല്‍. […]

District News

വി. കാർലോ അക്വിറ്റസ്സിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരിയിൽ

ചങ്ങനാശ്ശേരി: സാമൂഹ്യ മാധ്യമങ്ങളും സൈബർ ലോകവും സുവിശേഷപ്രഘോഷണത്തിനുള്ള മാർ​ഗ്​ഗമാക്കി മാറ്റിയ വി.കാർലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതി മെത്രാസന ഭവനത്തിലെത്തി. ഇറ്റലിയിലെ ഒർവിയത്തോ രൂപതയുടെ ചാൻസലറും ഔർ ലേഡി ഓഫ് ലൈറ്റ് കമ്മ്യൂണിറ്റിയുടെ ജനറൽ കൗൺസലറുമായ വെരി. റവ. ഫാ. ജറി കെല്ലിയിൽ നിന്നും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത […]

District News

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ രാജി എഴുതി വാങ്ങി എൻ‌എസ്എസ്

ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട , മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി. എൻ‌എസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച രാജി എഴുതി വാങ്ങി. ഞായറാഴ്ചത്തെ കരയോഗം […]