India

‘ഇന്ത്യയെ ദ്രോഹിക്കാൻ മാത്രമേ പാകിസ്താൻ ആ​ഗ്രഹിക്കുന്നുള്ളൂ. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക എന്നതാണ്’; പ്രധാനമന്ത്രി

ഇന്ത്യയ്‌ക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് പാകിസ്താൻ നിഴൽ യുദ്ധത്തിലേക്ക് തിരിഞ്ഞതെന്ന് പ്രധാനമന്ത്രി. ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാകില്ലെന്ന് പാകിസ്താൻ മനസ്സിലാക്കിയപ്പോൾ, അതിർത്തി കടന്നുള്ള ഭീകരതയിലൂടെ അവർ ഇന്ത്യയ്‌ക്കെതിരെ നിഴൽ യുദ്ധം ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യപുരോ​ഗതിക്കും ദാരി​ദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും […]

Business

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക്, ഐടി ഓഹരികള്‍, രൂപയും താഴോട്ട്

മുംബൈ: തുടര്‍ച്ചയായി രണ്ടു ദിവസം മുന്നറിയ ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24,850 പോയിന്റിലും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ബാങ്ക്, ഐടി […]

India

‘കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ’; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവന നടത്തവെയാണ് പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ്. “കശ്മീർ […]

India

‘ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ല’: കേന്ദ്ര സർക്കാർ

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിശദീകരണം. ഭീകരതക്കെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു.തുർക്കി, അസർബൈജാൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് […]

India

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ഗുജറാത്ത് സന്ദർശനം; വഡോദരയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. തുടർന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ വഡോദരയിൽ ഒരു റോഡ് ഷോയും നടത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും 82,950 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ […]

India

‘രാജ്യം ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു; ഓപ്പറേഷൻ സിന്ദൂർ ഒരോ ഭാരതീയനും അഭിമാനിക്കാം’; പ്രധാനമന്ത്രി

രാജ്യ ഭീകരതയ്ക്കായി ഒന്നിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ തുടച്ചു നീക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രതിജ്ഞാബദ്ധം. ഓപ്പറേഷൻ സിന്ദൂറിൽ ഒരോ ഭാരതീയനും അഭിമാനിക്കാമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കടന്നു നമ്മുടെ സൈനികർ ഭീകരവാദ […]

India

രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതം, വികസനത്തിന്റെ വേഗത കൂട്ടണം; പ്രധാനമന്ത്രി

രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതമെന്ന് നിതി ആയോഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണം. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല. വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒത്തുചേർന്ന് ടീം […]

India

മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തി കടക്കാന്‍ ശ്രമം; പാക് നുഴഞ്ഞുയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

അഹമ്മദാബാദ്:  ഇന്ത്യ-പാകിസ്ഥാന്‍  അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്). അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. ഗുജറാത്ത് മേഖലയിലെ പാക് അതിര്‍ത്തി പ്രദേശമായ ബനസ്‌കന്തയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അന്താരാഷ്ട്ര അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ പ്രദേശത്തെ വേലിക്ക് സമീപം സംശയാസ്പദമായി കണ്ടെത്തിയ […]

India

ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ […]

India

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ; പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ എത്തി. പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധിയുടെ സന്ദർശനം. പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വെള്ളിയാഴ്ച […]