India

ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ […]

India

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ; പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ എത്തി. പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധിയുടെ സന്ദർശനം. പൂഞ്ച് ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പാകിസ്താൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വെള്ളിയാഴ്ച […]

India

ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്; സംഘത്തില്‍ 9 പേര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോക്ടര്‍ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. 9 പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്. ഭീകരവാദികള്‍ ഇന്ത്യയില്‍ […]

India

ട്രെയിന്‍ യാത്രക്കാരെ പിഴിഞ്ഞ് IRCTC; ഓണ്‍ലൈന്‍ ബുക്കിംഗിന് മൂന്ന് വര്‍ഷം കൊണ്ട് പിരിച്ച കണ്‍വീനിയന്‍സ് ഫീ 2600 കോടി

റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ കണ്‍വീനിയന്‍സ് ഫീസിനത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് യാത്രക്കാരില്‍ നിന്ന് പിരിച്ചത് 2600 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നേടിയത് 954 കോടി രൂപയാണ്. ഡിജിറ്റലൈസേഷന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ പോലും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീയായി യാത്രക്കാരില്‍ നിന്ന് വലിയ തുക ഈടാക്കുന്നതില്‍ […]

India

മധ്യസ്ഥത വഹിക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടത് ആരെന്ന് രാഹുൽ ​ഗാന്ധി; പൊതുപ്രവർത്തനത്തിൽ മാന്യത കാണിക്കണമെന്ന് BJP

ഇന്ത്യ-പാക് സംഘർഷത്തിൽ വിദേശകാര്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഡോണൾഡ് ട്രംപിനോട് ആരാണ് ആവശ്യപ്പെട്ടതെന്നും പാകിസ്താനെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പൊതുപ്രവർത്തനത്തിൽ രാഹുൽ മാന്യത കാണിക്കണമെന്നാണ് ബിജെപിയുടെ പ്രതികരണം. ഇന്ത്യയെയും പാകിസ്താനെയും എന്ത് കൊണ്ടാണ് തുല്യമായി […]

India

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പ്രകോപന പ്രസ്താവനയുമായി പാക് സൈനിക വക്താവ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവിന്റെ ഭീഷണി. ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പാകിസ്താനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഭീഷണി നേരത്തെ ഇത്തരത്തിലൊരു ഭീഷണി ഭീകരനായ ഹാഫിസ് […]

India

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകള്‍: വിചാരണയ്ക്ക് പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മണിപ്പൂര്‍ ചൂരാചന്ദ്പൂരിലെ സെഷന്‍സ് കോടതി എന്‍ഐഎ പ്രത്യേക കോടിയാക്കിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. എന്‍ഐഎ നിയമത്തിലെ 11-ാം സെഷന്‍സ് പ്രകാരമാണ് പ്രത്യേക കോടതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.  സംഘര്‍ഷവുമായി […]

India

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്. സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ […]

India

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി

വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദം പൂര്‍ത്തിയായി. മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായുടെ ബെഞ്ചാണ് വാദം കേട്ടത്. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ വാദങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. നിയമനമോ വകുപ്പുകളോ […]

India

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുന്നു. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രിയോടെ തിരച്ചിൽ ആരംഭിച്ചത്. രാവിലെ 6.30 ഓടെ ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർത്തതോടെയാണ് […]