India

രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി

ജയ്പുർ: രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. ട്രെയിനിന്‍റെ 4 കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്. അപകടത്തിൽ ആളാപായമില്ല  നിരവധി യാത്രക്കാർക്ക് പരിക്കേറ്റത്തായാണ് വിവരം. ഇവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി. അപകട സമയം […]

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി ടിഎംസി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി ടിഎംസി. തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്. ബിജെപി പണം നല്‍കി വ്യോമസേന ഹെലികോപ്ടർ ഉപയോഗിക്കുന്നെങ്കില്‍ കമ്മീഷൻ വ്യക്തതത വരുത്തണം. മുഖ്യമന്ത്രിമാരും മറ്റ് Z+ സുരക്ഷ ഉള്ളവരും സാധാരണ ഹെലികോപ്ടർ […]

India

റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി പാമ്പിന്‍ വിഷം; യുട്യൂബര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി പാമ്പിന്‍ വിഷം എത്തിച്ച കേസില്‍ ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നോയിഡ പൊലീസ് എല്‍വിഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം റേവ് പാര്‍ട്ടികളില്‍ […]

India

കെജ്‌രിവാളിന് ഒൻപതാം തവണയും ഇഡി നോട്ടീസ്; മാർച്ച് 21 ന് ഹാജരാകാനാണ് നിർദേശം

ന്യൂഡൽഹി: മദ്യനയ അഴിമതിയിലും ജലബോർഡ് അഴിമതിയിലും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് 21 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ ഇത് ഒൻപതാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്.  കെട്ടിച്ചമച്ച കേസിലാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്നും ജലബോർഡ് അഴിമതി ആരോപിച്ച് ഇഡി […]

India

ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മുംബൈയിൽ സമാപനം

ഇന്ത്യാ മുന്നണിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനം ഇന്ന് മുംബൈയിൽ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ കൂടാതെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം മഹാ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിനായി മുംബൈയിലെ ശിവാജി പാർക്കിൽ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതികൾ […]

India

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ […]

India

യാത്രക്കാർക്കായി റെയിൽനീറിന് പുറമെ കുപ്പിവെള്ളത്തിന്‍റെ 13 അംഗീകൃത ബ്രാൻഡുകൾ

മുംബൈ: വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീർ എന്ന കുടിവെള്ള ബ്രാൻഡ് കൂടാതെ ട്രെയിനുകളിൽ 13 അധിക ബ്രാൻഡുകൾ കൂടി ഉൾപ്പെടുത്താന്‍ കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകി. ഹെൽത്ത് പ്ലസ്, റോക്കോകോ, ഗാലൻസ്, നിംബസ്, ഓക്സി ബ്ലൂ, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്‌സിറൈസ്, കനയ്യ […]

India

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി അൽപ്പ സമയത്തിനുളളിൽ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ആറ് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കമെന്നാണ് വിവരം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ലോക് […]

India

സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച് ഉവൈസി

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഉവൈസിയും കോടതിയിലെത്തിയിരിക്കുന്നത്.  സിഎഎ അടിയന്തരമായി സ്‌റ്റേ […]

India

ന്യൂഡല്‍ഹി മണ്ഡലത്തില്‍ സുഷമ സ്വരാജിൻ്റെ മകള്‍ ബാംസുരിയെ രംഗത്തിറക്കി ബിജെപി

ന്യൂഡല്‍ഹി: തലസ്ഥാനം പിടിച്ചെടുക്കണമെന്ന വാശിയില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ബിജെപി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത് ബാംസുരി സ്വരാജിനെയാണ്. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണെങ്കിലും ബാംസുരിക്കെതിരെ എഎപിയുടെ മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതിയാണെന്നതുകൊണ്ട് തന്നെ പോരാട്ടം കനക്കും. അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിൻ്റെ മകളാണു ബാംസുരി സ്വരാജ്. […]