India

തമിഴ്‌നാട്ടിലെ മുസ്ലീം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. നവാസ് കനിയുടെ സഹോദരന്‍ നടത്തുന്ന എസ്ടി കൊറിയര്‍ സ്ഥാപനത്തില്‍ ഉള്‍പ്പടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്. അനധികൃത പണം ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തമിഴ്‌നാട്ടിലെ 12 ഇടങ്ങളിലാണ് […]

India

തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും; വിയോജനക്കുറിപ്പ് നല്‍കി രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കമ്മീഷണര്‍മാരായി നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.  കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍, ഉത്തര്‍പ്രദേശ് […]

India

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഭാ പാട്ടിലിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.   ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ […]

India

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിക്കാതെ സിറ്റിങ് എം.പിമാർ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ  ഇടംപിടിക്കാതെ 21 ശതമാനം സിറ്റിങ് എം.പിമാർ. മണ്ഡലങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയതെന്നാണ് വിഷയത്തിൽ ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. ലോക്സഭയിൽ 370 സീറ്റ് ലക്ഷ്യം.വച്ച് ബി.ജെ.പി രം​ഗത്തിറങ്ങുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി കളുടെ തിരഞ്ഞെടുപ്പ് ഏറെ […]

India

പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തിൽ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യമെമ്പാടും സിഎഎയെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. “നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതിൽ വിട്ടുവീഴ്ച […]

India

രാഷ്ട്രപതി അംഗീകരിച്ചു: ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തിലായി. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച് ഉത്തരാണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആദ്യമാണ് […]

India

തിരഞ്ഞെടുപ്പ് ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ജെമിനി എഐ ചാറ്റ്ബോട്ടിന് നിയന്ത്രണങ്ങളുമായി ഗൂഗിള്‍

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് ജെമിനി എഐ ചാറ്റ്ബോട്ടിന് നിയന്ത്രണങ്ങളുമായി ഗൂഗിള്‍. കഴിഞ്ഞ മാസം ജെമിനി എഐ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. ഗൂഗിളിൻ്റെ തന്നെ എഐ ചാറ്റ്ബോട്ടാണ് ജെമിനി എഐ. “സുപ്രധാനവും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയമായതിനാല്‍, തിരഞ്ഞെടുപ്പുമായി […]

India

ഇലക്റ്ററൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ എസ്‌ബിഐ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശപ്രകാരം ഇലക്റ്ററൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച്, 2019 മുതൽ 2024 വരെ 22,217 ബോണ്ടുകളാണ് വിവിധ വ്യക്തികളോ സ്ഥാപനങ്ങളോ എസ്ബിഐയിൽ നിന്നു വാങ്ങിയിട്ടുള്ളത്. ഇതിൽ 22,030 […]

India

നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന; ഹൈക്കോടതിയില്‍ ഹര്‍ജി

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. സൈനി സിറ്റിങ് എംപിയാണെന്നും പാര്‍ലമെന്റില്‍ നിന്ന് രാജിവെക്കാതെ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെയും ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബിജെപി-ജെജെപി സഖ്യം പിളര്‍ന്നതിനെത്തുടര്‍ന്ന് […]

India

അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ

തിരുവനന്തപുരം : അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇന്നലെയാണ് അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിയായ മലയാളി ശാസ്ത്രജ്ഞ ഷീന റാണിയാണ് ‘മിഷന്‍ ദിവ്യാസ്ത്ര’ എന്ന പേരില്‍ നടത്തിയ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) […]