India

സിഎഎ; നിയമ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

സി എ എ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‌ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അല്ലാതെ തന്നെ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുന്പാണ് വിവാദ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തത്. […]

India

കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും, ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക

ബംഗളൂരു: കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഇവയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറമാമായ റൊഡാമിൻ -ബി ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യ മന്ത്രായലം ഇവയുടെ വിൽപ്പന നിരോധിച്ചത്. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയിലും 107-ഓളം കൃത്രിമ നിറങ്ങള്‍ […]

India

രാജസ്ഥാനിലെ ബിജെപി എം പി രാഹുല്‍ കസ്വാൻ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി എം പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എംപി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൻ്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹംപറഞ്ഞു. ‘രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ […]

India

കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി

പാലക്കാട്: കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. നാളത്തെ സ്പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. […]

India

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്കെതിരെ വടിയെടുത്ത് സുപ്രീംകോടതി

ദില്ലി : ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്കെതിരെ വടിയെടുത്ത് സുപ്രീംകോടതി.  കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി എസ് ബിഐയുടെ സമയം നീട്ടി നൽകാനുളള ഹർജി പരിഗണിക്കവേ ചോദിച്ചു. ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് […]

India

ഇന്ത്യന്‍ യുവതി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു ഭര്‍ത്താവ് കുറ്റംസമ്മതിച്ചു

ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ […]

India

സുപ്രീം കോടതി വിധി പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കണം: സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതി വിധി പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂറാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് […]

India

ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയ്‌ക്കെതിരേ സിപിഎം; സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ഇലക്ടറല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് സാവകാശം ചോദിച്ചുകൊണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ സിപിഎം സുപ്രീംകോടതിയില്‍. എസ്ബിഐയുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിപിഎം ഇന്ന് എസ്ബിഐയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇരുഹര്‍ജികളും നാളെ പരിഗണിക്കും. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ […]

India

‘കേന്ദ്ര നിലപാടുകളോട് യോജിക്കാനാകില്ല’; ബിജെപി ഹരിയാന എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ

ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ഹരിയാന എംപി ബ്രിജേന്ദ്ര സിംങ്. നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ രാജി വെക്കുകയാണെന്നാണ് വിശദീകരണം. ബിജെപി വിട്ട ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. എക്‌സിൽ രാജി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയായിരുന്നു കോൺഗ്രസ് പ്രവേശനം. “ആശയപരവും […]

India

ബംഗാളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച്‌ തൃണമൂല്‍; മഹുവ മത്സരിക്കും, സര്‍പ്രൈസ് എന്‍ട്രിയായി യൂസഫ് പഠാന്‍

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പശ്ചിമ ബംഗാളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ പൊതുയോഗത്തിലാണ് 42 സീറ്റുകളിലേക്കുള്ള പട്ടിക പുറത്തുവിട്ടത്. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ പുറത്താക്കപ്പെട്ട മുൻ പാർലമന്റംഗം മഹുവ മൊയ്ത്രയ്ക്കും തൃണമൂൽ ടിക്കറ്റ് നൽകിയിട്ടുണ്ട്. ക്രിക്കറ്റ് […]