India

വീണ്ടും എൻസിഇആർടി‍യുടെ കടുംവെട്ട്; പിരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജ സ്രോതസുകൾ എന്നിവകൂടി പുറത്ത്

പാഠപുസ്തകത്തിൽ നിന്ന് വീണ്ടും പാഠഭാ​ഗങ്ങൾ ഒഴിവാക്കി എൻസിഇആർടി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗങ്ങൾ ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാ​ഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം. […]

India

മൺസൂൺ ഓഫറുമായി ആകാശ എയർ; കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് നിരക്കിളവ്

കൊച്ചിയടക്കം രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്തുന്നതിന് പ്രത്യേക ഓഫറുമായി ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ. ജൂലൈ ഒന്ന് മുതൽ രാജ്യത്തെ 16 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾക്കാണ് ആകർഷകമായ നിരക്ക്. ‘മൺസൂൺ ബൊണാൻസ’ഓഫർ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെയാണ്. […]

India

ജലന്ധർ രൂപതാ അധ്യക്ഷ പദവിയിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് ഇനി അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.  ജലന്ധ‍ര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. കന്യാസ്ത്രീയെ […]

India

പ്രതിഷേധച്ചൂടിലും സർക്കാരിന് അനക്കമില്ല; കർഷക നേതാക്കളുടെ ഉറപ്പിൽ മെഡൽ ഗംഗയിൽ ഒഴുക്കാതെ മടങ്ങി ഗുസ്തി താരങ്ങൾ

മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ ഹരിദ്വാരിലെത്തിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. താരങ്ങളില്‍ നിന്ന് മെഡലുകള്‍ വാങ്ങിയ കര്‍ഷക സമര നേതാവ് നരേഷ് ടികായത്ത് പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ മെഡലുകള്‍ നദിയിലൊഴുക്കുന്നതില്‍ നിന്ന് പിന്മാറി. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേന്ദ്ര […]

India

ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധമെന്ന് എ.എ റഹീം എം.പി

ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധമെന്ന് എ.എ റഹീം എം.പി. സമാധാനപരമായി സമരം ചെയ്ത താരങ്ങളെ രാജ്യ തലസ്ഥാനത്ത് പരസ്യമായി റോഡില്‍ കയ്യേറ്റം ചെയ്തു. സമര സ്ഥലത്തേക്ക് താരങ്ങളെ പോകാന്‍ അനുവദിക്കുന്നില്ല. ജനാധിപത്യ സമരത്തെ നരേന്ദ്ര മോദി കൗശലമായി എങ്ങനെ നേരിടുന്നു എന്ന് വ്യക്തമായി. പ്രധാനമന്ത്രി ആരോടാണ് […]

India

ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സമരം ചെയ്തിരുന്ന ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കിരീടധാരണം കഴിഞ്ഞു,അഹങ്കാരിയായ രാജാവ് തെരുവിൽ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്നുവെന്നാണ് ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യത്തോടൊപ്പം ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചത്. പ്രിയങ്ക ഗാന്ധിയും ഗുസ്തി താരങ്ങളോടുള്ള […]

India

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ചെങ്കോൽ സ്ഥാപിച്ചു

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് ബിജെപി വിശേഷിപ്പിക്കുന്ന ചെങ്കോല്‍ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു. പൂജകളും പ്രാര്‍ത്ഥനകളും നടത്തിയാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ഉത്തരേന്ത്യയിൽ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു പൂജയും ചടങ്ങുകളും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, […]

India

മന്ത്രിസഭാ വികസനം; ധനം സിദ്ധരാമയ്യക്ക് തന്നെ, ആഭ്യന്തരം ജി പരമേശ്വരയ്ക്ക്

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാർ പുതുതായി 24 നിയമസഭാംഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം നടത്തി. തൊട്ടുപിന്നാലെ കൂടുതൽ വകുപ്പുകളും അനുവദിച്ചു.  ധനകാര്യം, ക്യാബിനറ്റ് കാര്യങ്ങൾ തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി കൈവശം വച്ചപ്പോൾ ജി പരമേശ്വരയ്ക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല നൽകി. അതേസമയം, ഉപമുഖ്യമന്ത്രി […]

India

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ച് അമൂൽ; അമിത് ഷായ്ക്ക് മേൽ സമ്മർദം ചെലുത്തി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ചിരിക്കുകയാണ് അമൂൽ. അമൂലിന്റെ വരവ് ക്ഷീരമേഖലയിൽ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പരമ്പരാഗത ക്ഷീരകർഷകർക്ക് തിരിച്ചടിയായി കുത്തക കോർപറേറ്റുകളുടെ അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ അമൂൽ പാൽ ഉത്പാദനം അവസാനിപ്പിക്കാൻ അമിത് ഷാ ഇടപെടണമെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. […]

India

ടിപ്പു സുൽത്താന്‍റെ സ്വർണപിടിയുള്ള വാൾ ലേലത്തിൽ പോയത് 140 കോടി രൂപക്ക്

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ (17.4 ദശലക്ഷം ഡോളർ). സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഇതെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലണ്ടനിൽ ലേലം […]