India

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 16.89 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും മുന്നിൽ.  പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % […]

India

ഡൽഹിയിൽ‌ ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡൽഹി:  കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് അരവിന്ദ് കേജ്രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന […]

India

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

ബെംഗളൂരു: കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 224 നിയമസഭ മണ്ഡലങ്ങളില്‍ 52282 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അഞ്ചേകാല്‍ കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ ഭൂരിഭാഗവും സ്ത്രീ വോട്ടര്‍മാരാണ്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള […]

India

2027ഓടെ ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി 2027ഓടെ ഇന്ത്യയില്‍ ഡീസല്‍ ഫോർ വീലർ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍ ഉപയോഗിച്ചോടുന്ന ഫോര്‍ വീലര്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നാണ് ശുപാർശ. […]

India

ഇന്ന് നിശബ്ദ പ്രചരണം; കർണാടകയിൽ വിധിയെഴുത്ത് നാളെ

ബെംഗളുരു: കർണാടകയിൽ വിധിയെഴുത്തിന് ഇനി ഒരു ദിവസം കൂടി. നാളെയാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചരണം. മെയ് 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. എന്നാൽ, സോണിയാ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗേയും രംഗത്തിറക്കി കോൺഗ്രസും ശക്തമായ മത്സരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര […]

India

‘തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു’; സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കര്‍ണ്ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന  പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് […]

India

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി; ആരോഗ്യനിലയിൽ പുരോഗതി

ബംഗ്ലൂരു : ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. […]

India

മണിപ്പൂർ സംഘർഷം; ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, ആശങ്ക അറിയിച്ച് സിബിസിഐ

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മൃതദേഹം ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഇംഫാൽ വെസ്റ്റ് ജില്ലയിൽ 23 പേർ മരിച്ചതായി ലാംഫെലിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥിരീകരിച്ചു. […]

India

രാജി പിൻവലിച്ച് ശരദ് പവാർ; എൻസിപി ദേശീയ അധ്യക്ഷ സ്ഥാനത്ത്‌ തുടരും

മുംബൈ: എൻസിപി ദേശീയ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനില്ലെന്ന് പവാർ അറിയിച്ചു. പാർട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുന്നുവെന്നും പവാർ അറിയിച്ചു. എൻസിപിയുടെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന കോർ കമ്മറ്റി യോഗത്തിൽ പവാർ തന്നെ അധ്യക്ഷ […]

India

എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുപ്രിയ സുലേ?; പിന്തുണച്ച് രാഹുലും സ്റ്റാലിനും

ന്യൂഡല്‍ഹി: സുപ്രിയ സുലേ എംപി എന്‍സിപി ദേശീയ അദ്ധ്യക്ഷ ചുമതല ഏറ്റെടുത്തേക്കും. ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ഉത്തരവാദിത്തം മകളിലേക്ക് എത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഇതിനകം സുപ്രിയക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പിന്തുണ അറിയിച്ച് സുപ്രിയ സുലേയുമായി ഫോണില്‍ […]