India

രാമേശ്വരം കഫേ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ;ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ.  ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.  ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു.  മാധ്യമങ്ങൾ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.  അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.  […]

India

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു.  എക്സിലൂടെയാണ് ഗംഭീർ ഇക്കാര്യം പങ്കുവെച്ചത്.  ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധയർപ്പിക്കുന്നതിനായി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നാണ് ഗംഭീർ കുറിച്ചിരിക്കുന്നത്.  രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് എനിക്ക് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തു നൽകിയതായും […]

India

ബാംഗ്ലൂർ രാമേശ്വരം കഫേയിൽ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്

ബാംഗ്ലൂർ: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ സ്ഫോടനം.  രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു.  സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല.  ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.  ബാഗിൽ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് പോയിൻ്റുകളിൽ ഒന്നാണ് ഈ കഫേ.

India

ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയ സംഭവം: ലോക്കോ പൈലറ്റിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു

ജമ്മു കശ്‍മീർ :  ജമ്മു കശ്‍മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് ഓടിയ ഭയാനകമായ സംഭവത്തിൽ ലോക്കോ പൈലറ്റിനെ നോർത്തേൺ റെയിൽവേ സർവീസിൽ നിന്ന് നീക്കം ചെയ്തു.  ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെയാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.  അച്ചടക്ക അതോറിറ്റിയായ സീനിയർ ഡിവിഷണൽ […]

India

സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.  ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആണ് ദാരുണമായ സംഭവം നടന്നത്.   ഇത് എല്ലാവര്‍ക്കും അപമാനമാണ്.  നമ്മുടെ നാട്ടിൽ […]

India

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എൺപതിന്‍റെ നിറവില്‍

കൊൽക്കത്ത:  മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ എൺപതിന്‍റെ നിറവില്‍.  അടിയുറച്ച കമ്യൂണിസ്റ്റായി എക്കാലവും നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായം ആകർഷിക്കാനുള്ള നിലപാടിന്‍റെ പേരിൽ പ്രശംസയും വിമർശനവും ഒരുപോലെ നേരിട്ടു.  ബാലിഗഞ്ചിലെ വീട്ടില്‍ ബുദ്ധദേബ് വിശ്രമ ജീവിതം നയിക്കുമ്പോള്‍ സംസ്ഥാനത്ത് തിരികെ വരാനുള്ള […]

India

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ.  മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അന്തരിച്ച ഡിഎംകെ നേതാക്കളായ സിഎൻ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും മറീന ബീച്ചിലെ സ്മാരകങ്ങളിൽ […]

India

മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കും? നിര്‍ണായക നീക്കവുമായി ബിജെപി

ദില്ലി:ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.  നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്.  രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം.  അയോധ്യ […]

India

കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് സര്‍ക്കാര്‍; പ്രതിഷേധവുമായി ജാതി സംഘടനകൾ

ബെംഗളൂരു:  കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് സര്‍ക്കാര്‍.  സമഗ്ര ജാതി സെൻസസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.  കർണാടക പിന്നാക്ക വികസന കമ്മിഷൻ ചെയർമാൻ ജയപ്രകാശ് ഹെഗ്ഡെയാണ് റിപ്പോർട്ട്  മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്.  കർണാടകയിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ജാതി സെൻസസ് നടപ്പാക്കും എന്നതായിരുന്നു.  പ്രതിഷേധവുമായി ജാതി സംഘടനകൾ രംഗത്തെത്തി. റിപ്പോർട്ട് […]

India

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡിയുടെ സീറ്റ് പങ്കിടലില്‍ ധാരണ.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന 20 സീറ്റില്‍ മത്സരിക്കും. ആകെയുള്ള 48 സീറ്റില്‍ കോണ്‍ഗ്രസ് 18 സീറ്റിലും എന്‍സിപി ശരത് പവാര്‍ വിഭാഗം 10 സീറ്റിലുമാണ് ജനവിധി തേടുക.പ്രാദേശിക പാര്‍ട്ടിയായ വഞ്ചിത് […]