India

കാറോടിച്ചുള്ള ലോകയാത്രയ്ക്കിടെ മലയാളി യാത്രികന്‍ തായ്‌ലന്‍ഡില്‍ മരിച്ചു

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി (54)തായ്ലാന്‍ഡില്‍ വെച്ച് മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് കൊച്ചിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച നാലിന് പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്ത് ഓഫീസിനടുത്ത് ശ്രീ വൈദ്യനാഥം രസശാല അങ്കണത്തില്‍  നടക്കും. […]

India

വീണ്ടും ഇരുട്ടടി ;വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വർധിപ്പിച്ചു

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.  കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്.  ഇതോടെ വില 1806 രൂപയായി ഉയർന്നു.  തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.  ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 

India

കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ; സംസ്ഥാനങ്ങൾക്ക് 1.42 ലക്ഷം കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി∙ കേരളത്തിനു നികുതിവിഹിതമായി 2,736 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി  രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. ഫെബ്രുവരി 12 നു 71,061 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനു പുറമേയാണു വീണ്ടും നികുതിവിഹിതമായി […]

India

വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ;എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി

ദില്ലി:വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി.  സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡി ജി സി എയാണ് കടുത്ത നടപടി സ്വീകരിച്ചത്.  മുംബൈ വിമാനത്താവളത്തിൽ വച്ചാണ് വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്.  യാത്രക്കാർക്ക് ലഭ്യമാക്കേണ്ട വിൽ […]

India

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ ;കോൺഗ്രസിൽ പുനരാലോചന

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ പുനരാലോചന.  പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ നേരത്തെ ആലോചിച്ചിരുന്നു.  സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലത്തിൽ ഇക്കുറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.  സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.  […]

India

30 വർഷം മുമ്പ് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ; ഭർത്താവ് കുറ്റവിമുക്തനായി

ദില്ലി:  30 വർഷം മുൻപ് ഭാര്യ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന്‍റെ ശിക്ഷ റദ്ദാക്കി സുപ്രിംകോടതി.  ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. 10 മിനിറ്റ് കൊണ്ട് തീർപ്പ് കൽപിക്കേണ്ട കേസാണ് ഇത്രയും നീണ്ടതെന്നും കോടതി നിരീക്ഷിച്ചു.  ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് […]

Automobiles

കെവൈസി നടപടിക്രമം പൂർത്തീകരിക്കാത്ത ഫാസ്‌ടാഗുകൾ നാളെ മുതൽ പ്രവർത്തനരഹിതമാകും

കെവൈസി (KYC) നടപടിക്രമം പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ നാളെ മുതൽ പ്രവർത്തനരഹിതമാകും. ഇന്നാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി. സമയം നീട്ടുമോയെന്നു വ്യക്തമല്ല. ഫെബ്രുവരി 29 ഓടെ ഫാസ്ടാഗിൽ കെവൈസി പൂർത്തിയാക്കണമെന്ന് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നാളെമുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കറേ […]

India

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ നാലു സീറ്റില്‍ മത്സരിക്കും

തമിഴ്നാട് : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി.  സിപിഐയും സിപിഎമ്മും രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും.  കഴിഞ്ഞ തിരഞ്ഞെടുപ്പിലും രണ്ടുവീതം സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്.  ഏതൊക്കെ സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കും.  തിരുപ്പൂരും നാഗപട്ടണവുമാണ് സിപിഐയുടെ സിറ്റിങ് സീറ്റുകള്‍.  […]

India

ഹിമാചലില്‍ വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്‌; കൂറുമാറിയ ആറ് കോണ്‍ഗ്രസ് MLA മാരെ സ്പീക്കര്‍ അയോഗ്യരാക്കി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ അനുനയ നീക്കങ്ങള്‍ നടത്തുന്നതിനിടെ വിമതര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍.  രാജ്യസഭാതിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിമാചല്‍ സ്പീക്കര്‍ അയോഗ്യരാക്കി.  ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് […]

India

രാഹുൽ ഗാന്ധി വയനാടിനെ കൈവിടില്ല?;വയനാട്ടിലും,അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്.  രാഹുലിന് മത്സരിക്കാൻ മറ്റൊരു സുരക്ഷിത മണ്ഡലം ഇല്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് എന്നാണ് റിപ്പോർട്ട്.  മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് രാഹുൽ ഹൈക്കമാൻഡ് നേതൃത്വത്തോട് ഇതുവരെ മനസ് തുറന്നിട്ടില്ല.  കേരളത്തിൽ കോൺഗ്രസ് – ഇടത് പോരാട്ടത്തെ ന്യായീകരിച്ച് കോൺഗ്രസിൻ്റെ ദേശീയ […]