India

‘ലാഭക്കൊതിയുള്ളവര്‍ ബിജെപിയിലേക്ക് പോകും അഖിലേഷ്’, ചീഫ് വിപ്പും രാജി വച്ചു.

ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മനോജ് കുമാര്‍ പാണ്ഡെ രാജിവെച്ചു.  ഉത്തര്‍പ്രദേശ് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മനോജ് പാണ്ഡെയുടെ രാജി.   റായ്ബറേലി ജില്ലയിലെ ഉഞ്ചഹറില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് പാണ്ഡെ.  സംഭവം എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് കനത്ത തിരിച്ചടിയാണ്.  അഖിലേഷ് […]

India

ഗഗന്‍യാന്‍ ദൗത്യസംഘത്തലവനായി മലയാളി; പേരുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യസംഘത്തലവനായി മലയാളി.  പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് സംഘത്തലവന്‍.  അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റ് അംഗങ്ങള്‍.  യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാലക്കാട് നെന്മാറ കൂളങ്ങാട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റേയും മകനാണ് പ്രശാന്ത് […]

India

മഹാരാഷ്ട്രയിൽ മുന്‍മന്ത്രിയും രാജിവെച്ചു; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി.  മുന്‍ മന്ത്രിയും പിസിസി വർക്കിങ്ങ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീല്‍ മുരുംകാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.  മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിക്ക് പിന്നാലെയാണ് ബസവരാജ് പാട്ടീലിന്റെ രാജി.  മറാത്ത്‌വാഡാ മേഖലയില്‍ നിന്നുള്ള […]

India

ട്രാക്ടർ റാലിയുമായി കര്‍ഷകര്‍; ഗതാഗതക്കുരുക്കിൽ ഡൽഹി യുപി അതിർത്തി

കർഷക സമരത്തിന്റെ ഭാഗമായി ഇന്നലെ ഡൽഹി നോയിഡ അതിർത്തിയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി വലിയ ഗതാഗത തടസങ്ങൾക്കു കാരണമായി. യമുന എക്സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടർ റാലി. അത് മഹാമായ ഫ്ലൈ ഓവറിൽ എത്തിയതോടെ ആളുകൾ ട്രാക്ടറിൽ നിന്ന് പുറത്തിറങ്ങി കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു. ഇത് വലിയ ഗതാഗത […]

India

ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി;

അലഹബാദ്: ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി തള്ളി.  വിധിക്കെതിരെ അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ഗ്യാന്‍വാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ ഒരു പുരോഹിതന് […]

India

സിംഹങ്ങളുടെ പേര് വിവാദത്തില്‍ : നടപടിയുമായി ത്രിപുര സർക്കാർ

ദില്ലി: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ ഒടുവിൽ നടപടിയുമായി ത്രിപുര സർക്കാർ.  വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു.  സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതുമായി ബന്ധപ്പെട്ടാണ് നടപടി.  സിംഹങ്ങളുടെ പേര് പശ്ചിമ ബംഗാളിൽ വലിയ വിവാദമായിരുന്നു.  […]

India

2,000 കോടി രൂപയുടെ ലഹരിമരുന്ന് കള്ളക്കടത്ത്; മുഖ്യസൂത്രധാരൻ തമിഴ് സിനിമാനിർമാതാവ്

ഡൽഹി: ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ഭക്ഷ്യവസ്തുക്കളില്‍ കടത്താൻ ശ്രമിച്ച 50 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻസിബി) ഡൽഹി പൊലീസിന്റെയും സംയുക്ത സംഘം പിടികൂടിയത്. മിക്‌സഡ് ഫുഡ് പൗഡറും തേങ്ങാപാൽപ്പൊടിയിലും […]

India

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍

ദില്ലി : പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.  ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ് ), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ് എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്. ഐപിസി, സിആർപിസി എന്നിവയ്ക്ക് […]

India

തൊഴിലില്ലായ്മ കുത്തനെ ഉയർന്നു; യോഗി സർക്കാരിനെതിരെ പ്രിയങ്ക.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർ പ്രദേശിൽ ബിജെപി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി.  കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിൽ ഉണ്ടായിട്ടും ഉത്തർ പ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പ്രിയങ്ക വിമർശിച്ചു. 28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ യുപി പൊലീസ് ടെസ്റ്റിൻ്റെ […]

India

സംസ്ഥാനങ്ങൾക്ക് നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശം.  ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ മറ്റൊരു ജില്ലയിൽ നിയമിക്കരുതെന്ന് കമ്മിഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകൾ ഒരേ പാർലമെന്‍റ് മണ്ഡലത്തിനുള്ളിലെ […]