India

റാഞ്ചി ടെസ്റ്റ്:ജഡേജയ്ക്ക് നാല് വിക്കറ്റ് ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്.

റാഞ്ചി. ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 51 റണ്‍സ് ചേർക്കുന്നതിനിടെ സന്ദർശകർക്ക് അവശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളർമാരില്‍ തിളങ്ങിയത്. സെഞ്ചുറി നേടിയ ജോ റൂട്ട് പുറത്താകാതെ നിന്നു. 58 റണ്‍സെടുത്ത ഒലി […]

India

വൻ നീക്കവുമായി ട്രായ് ; സേവ് ചെയ്യാത്ത നമ്പരില്‍ നിന്നുള്ള കോളിനൊപ്പം പേരും

ഇനി മൊബൈല്‍ ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പരില്‍ നിന്ന് കോളു വന്നാലും പേര് കാണാനാകും. നമ്പരിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്‌റേഷന്‍(സിഎന്‍പി) രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).  ആഭ്യന്തര ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കിലുടനീളം കോളര്‍ ഐഡന്‌റിഫിക്കേഷന്‍ സ്ഥിരമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ ശിപാര്‍ശകള്‍ […]

India

‘രാഹുല്‍ നമ്മുടെ നേതാവ്, ജോഡോ യാത്രയില്‍ അണിചേരൂ’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍നാഥ്

ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയെ ‘നമ്മുടെ നേതാവെ’ന്ന് വിശേഷിപ്പിച്ചും ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതമോതിയും കോണ്‍ഗ്രസ് നേതാവ്‌ കമല്‍നാഥ്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും അതില്‍ ഭാഗമാകണമെന്നും കമല്‍നാഥ്, എക്‌സില്‍ കുറിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധിപേര്‍ […]

India

ആധാർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ വെരിഫിക്കേഷൻ; ദേശീയ പെൻഷൻ സ്‌കീമിലുള്ളവർ ചെയ്യേണ്ടത്

ദില്ലി: ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി. ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം എടുത്തത്.  ദേശീയ പെൻഷൻ […]

India

കോണ്‍ഗ്രസുമായുള്ള സഖ്യരൂപവത്കരണം: കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത- AAP എം.എല്‍.എ.

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനം തുടര്‍ന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രിയും എ.എ.പി. എം.എല്‍.എയുമായ സൗരഭ് ഭരദ്വാജ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്താലും എ.എ.പി.- കോണ്‍ഗ്രസ് സഖ്യത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ […]

India

കോപ്പിയടി തടയുന്നതിനായി കർശനമാർഗങ്ങളോടെ പരീക്ഷ; എഴുതാതെ ‘മുങ്ങിയത്’ മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികള്‍

ഉത്തർപ്രദേശ്: കോപ്പിയടി തടയുന്നതിനായി കർശനമാർഗങ്ങളോടെ നടത്തിയ ഉത്തർപ്രദേശ് ഹൈസ്കൂള്‍ ബോർഡ്, ഇന്റർമീഡിയേറ്റ് പരീക്ഷകള്‍ക്ക് ഹാജരാകാതിരുന്നത് മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികള്‍. റൂം ഇന്‍സ്പെക്ടർമാർക്ക് ബാർ കോഡ് ഉള്‍പ്പെടുത്തിയ ഐഡി കാർഡുകള്‍, സിസിടിവി കാമറകള്‍, പോലീസ് നിരീക്ഷണം, പരീക്ഷാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ നിരീക്ഷണം എന്നിവയാണ് സ്വീകരിച്ച മാർഗങ്ങള്‍. പരീക്ഷയുടെ ആദ്യ ദിനം 3.33 […]

India

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

ലോക്‌സഭാ മുന്‍ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുന്‍പ് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയിലെ ദാദറിലുള്ള ശ്മശാന്‍ ഭൂമിയിലായിരിക്കും അന്ത്യകർമങ്ങള്‍ നടക്കുക. ഫെബ്രുവരി 21നായിരുന്നു മനോഹർ ജോഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1995-99 […]

India

നിലപാട് മാറ്റി മമത; കോൺ​ഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാറെന്ന് തൃണമൂൽ കോൺ​ഗ്രസ്

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് വിഹിതത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സീറ്റുകൾ പങ്കുവയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് തയ്യാറായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലോക്സഭാ […]

India

“തൊഴിലില്ലാത്തവർക്ക് വേണ്ടി ഞങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്താൽ ഞങ്ങളെ വീട്ടുതടങ്കലിലാക്കുമോ? അര്‍ദ്ധരാത്രി സമരവുമായി കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശർമിള

വിജയവാഡ: ആന്ധ്ര പ്രദേശിൽ അര്‍ദ്ധരാത്രി സമരവുമായി കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശർമിള. വീട്ടുതടങ്കൽ ഒഴിവാക്കാൻ ശർമിള കോണ്‍ഗ്രസ് ഓഫീസിൽ കിടന്നുറങ്ങി. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയോ […]

India

സിഗിരറ്റ് വാങ്ങാനുള്ള പ്രായപരിധി 21 വയസാക്കി പുതിയ നിയമം പാസാക്കി കർണാടക നിയമസഭ

ബംഗളുരു: കര്‍ണാടകയിൽ സിഗിരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വിൽപനയും ഉപയോഗവും സംബന്ധിക്കുന്ന പുതിയ നിയമം പാസായി. സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വിൽപന കർശന നിബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. സിഗിരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. നിലവിൽ 18 വയസ് പ്രായമുള്ളവ‍ർക്ക് സിഗിരറ്റ് വാങ്ങാൻ […]