India

ലോക്‌സഭയിലെ മികച്ച പ്രകടനം; എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് സന്‍സദ് മഹാരത്‌ന പുരസ്കാരം

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ 10.30ന് […]

India

വീണ വിജയന് തിരിച്ചടി; എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.  കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്‌സാലോജികിന്റെ പ്രധാന വാദം. അതിന്റെ […]

India

ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; സംഭാവനകളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്ന് സുപ്രീംകോടതി

ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് എതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക വിധി. ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇലക്ട്രല്‍ ബോണ്ട് ആര്‍ട്ടികള്‍ 19(1)(a) എതിരെയുള്ളതാണെന്നും രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം ഒഴിവാക്കാനുള്ള […]

India

കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ കര്‍ണാടകയിലേക്ക്; മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനുശിവരാമനുൾപ്പെടെ 3 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റി. അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നിവരാണ് മറ്റ് രണ്ട് പേർ. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെയും അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ […]

India

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക നല്‍കും; റായ്ബറേലി പ്രിയങ്കക്കോ?

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, അജയ് മാക്കൻ, സൽമാൻ ഖുർഷിദ്, കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്ത പാർട്ടി നേതാക്കളുടെ ഉന്നതതല യോഗത്തിന് ശേഷമാണ് സോണിയ ഗാന്ധി രാജ്യ […]

India

വീണയ്ക്ക് ഇന്ന് നിർണായകം; എസ്‌എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന് മുന്നിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഐ ടി കമ്പനിയായ എക്സാലോജിക്കിനെതിരായ […]

India

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് 171 കോടി

ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും […]

India

അടിയന്തര കടമെടുപ്പിന് അവകാശമില്ല, കേരളത്തിന്റെ ആവശ്യം തള്ളണം; കേന്ദ്രം സുപ്രീംകോടതിയിൽ

ദില്ലി:  അടിയന്തരമായി 26226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രമറുപടി. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു.  സംസ്ഥാനം അപേക്ഷയിൽ ഉന്നയിക്കുന്ന […]

Banking

EPFO പലിശനിരക്ക് ഉയർത്തി കേന്ദ്രസർക്കാർ; ആറ് കോടിയോളം ജീവനക്കാർക്ക് നേട്ടം

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും സഹമന്ത്രി രമേശ്വർ തേലിയും അദ്ധ്യക്ഷത വഹിച്ച സെൻട്രൽ ബോർ‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (CBT) 235-ാമത്തെ യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ധനമന്ത്രാലയത്തിന്റെ […]

Health

ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രീ-വെഡ്ഡിങ് ഫോട്ടോ ഷൂട്ട്, സര്‍ക്കാര്‍ ഡോക്ടറെ പിരിച്ചുവിട്ടു: വീഡിയോ

ഓപ്പറേഷന്‍ തീയേറ്ററില്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഭര്‍മസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഡോ. അഭിഷേകിനെയാണ് അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോ […]