India

ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഇനി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിരക്ഷയും

ന്യൂഡൽഹി: ആശാ വർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ പ്രഖ്യാപനം. കേരളത്തിലെ 89,000 വരുന്ന ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പദ്ധതി പ്രയോജനകരമാകും. 10 വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ സംസ്ഥാനം […]

India

‘സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു സീറ്റു പോലും തരില്ല’; കോണ്‍ഗ്രസിന് മമതയുടെ താക്കീത്

പശ്ചിമ ബംഗാളില്‍ വീണ്ടും ‘ഇന്ത്യ’ മുന്നണിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎമ്മുമായി സഹകരിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യം ആലോചിക്കാം എന്നാണ് മമതയുടെ പ്രസ്താവന. സീറ്റ് വിഭജന ചര്‍ച്ചയില്‍ രണ്ട് സീറ്റ് നല്‍കാമെന്ന തങ്ങളുടെ നിലപാട് തള്ളിയ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കില്ലെന്നും അവര്‍ പറഞ്ഞു. […]

India

ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; കാഴ്ചാപരിധി പൂജ്യമായി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും പലയിടങ്ങളിലും മൂടൽ മഞ്ഞിനെത്തുടർന്ന് കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളങ്ങളുടെ പ്രവർത്തനവും ഗതാഗതവും താറുമാറായി. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.  #WATCH | Delhi: Visuals from AIIMS area as fog grips the national […]

India

ലോക്സഭാ തിരഞ്ഞെടുപ്പ്: യുപിയില്‍ 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഖിലേഷ് യാദവിന്റെ അപ്രതീക്ഷിത നീക്കം

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്പിയിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ കഴിഞ്ഞദിവസം തീരുമാനമായതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്ന ആദ്യ പാര്‍ട്ടിയാണ് എസ്പി. അഖിലേഷ് യാദവിന്റെ […]

India

സിൽക്യാര തുരങ്കത്തിന്റെ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിച്ച് തൊഴിലാളികൾ

ഡെറാഡൂൺ: ഉത്തരഖണ്ഡിലെ സിൽക്യാര തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിച്ചു. 41 തൊഴിലാളികൾ 17 ദിവസം തുരങ്കത്തിൽ കുടുങ്ങി കിടന്നെങ്കിലും അതിൽ ഭയന്ന് തൊഴിലിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന് തൊഴിലാളികൾ അറിയിച്ചു. ഓരോരോ തൊഴിലാളികളായി ടണലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ‘ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ വളരെ പ്രയാസകരവും […]

India

ബിഹാറിൽ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ

പട്ന‌: ബിഹാറിൽ അധികാര മാറ്റത്തിന് പിന്നാലെ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ. ആർജെഡി നേതാവ് അവാധ് ബിഹാരി ചൗധരിക്കെതിരെയാണ് നീക്കം. ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടറിക്ക് എംഎൽഎമാർ നോട്ടീസ് നൽകി. നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും. ആർജെഡിയും […]

India

യുഡിഎഫ് മാർച്ചിനു നേരെ കണ്ണീർവാതകം; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി ലോക്സഭാ സെക്രട്ടേറിയറ്റ്

ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ എംപിമാരടക്കം പങ്കെടുത്ത തിരുവനന്തപുരത്തെ യുഡിഎഫ് സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പൊലീസ് ടിയർഗ്യാസ് ഷെൽ എറിഞ്ഞ സംഭവത്തിൽ കേരള സർക്കാരിൽ നിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വസ്തുതാന്വേഷണ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. എംപിമാരും മുതിർന്ന നേതാക്കളും നിരന്നിരുന്ന സ്റ്റേജിലേക്ക് […]

India

ബിഹാറില്‍ മഹാസഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇതോടെ ആർജെഡി-ജെഡിയു- കോൺഗ്രസ് സഖ്യസർക്കാർ താഴെ വീണു. ബിജെപി- ജെഡിയു സഖ്യ സർക്കാർ ഇന്നു തന്നെ അധികാരമേൽക്കുമെന്നുമാണ് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ നഡ്ഡ പട്നയിലെത്തിച്ചേരും. വൈകീട്ട് […]

India

സർക്കാരിനെ അട്ടിമറിക്കാൻ വീണ്ടും ബിജെപി നീക്കം; ഏഴ് എംഎൽഎമാർക്ക് 25 കോടിയും സീറ്റും; കെജ്‌രിവാൾ

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ സമീപിച്ചത് ഏഴ് ആപ്പ് എംഎൽഎമാരെയാണെന്ന് കെജ്‌രിവാൾ പറയുന്നു. ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു […]

India

75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.  കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക […]