India

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, […]

India

ജിയോയ്ക്കും എയർടെല്ലിനും എതിരാളി; ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്ക്

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് താമസിയാതെ ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങും. ഇതിനുള്ള പ്രാഥമികാനുമതി ടെലികോം വകുപ്പ് കമ്പനിക്കു നല്‍കിയതായാണ് വിവരം. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിന് മുമ്പാകെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തത […]

India

പുതുമോടിയിൽ അയോധ്യ; ലക്ഷ്യമിടുന്നത് 25,000 കോടി രൂപയുടെ നികുതി വരുമാനം

ആഗോളശ്രദ്ധ നേടിയ രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ സഞ്ചാരികളെ കാത്ത് തയാറാണ്. പുതുതായി സജ്ജമായ അയോധ്യ നഗരത്തിലേക്ക് വരും മാസങ്ങളിൽ രണ്ട് കോടിയിലധികം വിനോദസഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങോടുകൂടി രാജ്യം ഉറ്റുനോക്കുന്ന നഗരമായി അയോധ്യ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച പ്രതിഷ്ഠാ ചടങ്ങിൽ […]

India

ബിൽക്കിസ് ബാനു കേസ്: സമയ പരിധി അവസാനിക്കാനിരിക്കെ പ്രതികൾ കീഴടങ്ങി

ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിൽ ഇന്നലെ ഹാജരായി. സുപ്രീം കോടതി പുറപ്പെടുവിച്ച സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഞായറാഴ്ച വൈകുന്നേരം ഹാജരായത്. സിംഗ്വാദ് രന്ധിക്പൂരിൽ നിന്ന് രണ്ട് സ്വകാര്യ വാഹനങ്ങളിലായി രാത്രി 11.30നാണ് പ്രതികൾ ഗോധ്ര സബ് ജയിലിൽ […]

India

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; അയോധ്യ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം

ജനുവരി 22ന് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് നാലു വര്‍ഷം മുന്‍പ് അയോധ്യ വിധി കേസില്‍ പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരേയും സംസ്ഥാന അതിഥികളായി ക്ഷണിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം അഞ്ചു ജഡ്ജിമാരാണ് അയോധ്യ വിധി പ്രസ്താവിച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, […]

India

ട്രെയിനില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; പോക്കറ്റില്‍ തൃശൂരില്‍ നിന്നുള്ള ടിക്കറ്റ്

ബംഗളൂരു: യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശൂരിൽനിന്ന് […]

India

ഇന്ന് ദേശീയ കരസേനാ ദിനം; ധീര സൈനികരുടെ പോരാട്ടത്തിന്റെയും ത്യാ​ഗത്തിന്റെയും ദിനം

Sunu Valampulithara രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനമാണിന്ന്. ദേശീയ കരസേനാ ദിനം (Indian Army Day). സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മ്മപ്പെടുത്തുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്‌ക്കായാണ് രാജ്യം ജനുവരി 15 […]

India

ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ

കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിനെ മേജർ ആർച്ചുബിഷപ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡുസമ്മേളനത്തിൽ വച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചുബിഷപ്പിന്റെ മുമ്പിൽ വിശ്വാസപ്രഖ്യാപനം നടത്തി […]

India

മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണി ചെയർമാൻ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ […]

India

പൊങ്കൽ: യശ്വന്ത്പുർ- കൊച്ചുവേളി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യശ്വന്ത്പുരിനും കൊച്ചുവേളിക്കും ഇടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. യശ്വന്ത്പുർ-കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷൽ ശനി രാത്രി 11.55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെടും. ഞായറാഴ്ച വൈകിട്ട് […]