India

2025 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി

രാജ്യത്ത് 2025 ഒക്ടോബർ 1 മുതൽ നിർമിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ […]

India

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന നിലപാടിൽ ഉറച്ച് തന്നെ കേന്ദ്രസർക്കാർ. വലിയ ബോർഡല്ല, ലോ​ഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിർമ്മാണ ന​ഗരകാര്യ മന്ത്രി ഹർദീപ് സിം​ഗ് പുരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വീട്ടുടമകള്‍ക്ക് പരാതിയില്ല. കേരളത്തിന്‍റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകളില്‍ […]

India

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ ആരോപണം ഉയര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ആരോപണം അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍, ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് നടപടി. മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എത്തിക്‌സ് കമ്മിറ്റി […]

India

തെലങ്കാനയെ നയിക്കാന്‍ രേവന്ത് റെഡ്ഡി; മുഖ്യമന്ത്രിയായി അധികാരമേറ്റു

ഹൈദരാബാദ്: തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിക്കും. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ച് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശദ്ദം പ്രസാദ് കുമാർ […]

India

നിതീഷും അഖിലേഷും മമതയും ഇടഞ്ഞുതന്നെ; കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റി

കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു. സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാളത്തെ യോഗം മാറ്റിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തിന്റെ വസതിയില്‍ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ […]

India

മിഷോങ് ഉച്ചയോടെ ആന്ധ്രയിലേക്ക്; ചെന്നൈയില്‍ മഴയ്ക്ക് താത്കാലിക ആശ്വാസം

ചെന്നൈയില്‍ നാശം വിതച്ച മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ആന്ധ്രപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് മിഷോങ് കര തൊടുന്നത്. തീവ്ര ചുഴലിക്കാറ്റായി മിഷോങ് ആന്ധ്രതീരത്തേക്കു നീങ്ങിയതോടെ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രയിലെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോട് കൂടി ആന്ധ്രയിലെ ബാപട്‌ലയിലേക്ക് മണിക്കൂറില്‍ […]

India

പേമാരിയില്‍ മുങ്ങി ചെന്നൈ; രണ്ട് മരണം; നിരവധി കാറുകള്‍ ഒലിച്ചുപോയി; വിമാനത്താവളം അടച്ചു; വീഡിയോ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെ കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്ര മഴ തുടരുന്നു. കനത്ത മഴയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു. നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂർണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളവും അടച്ചു. പുതുച്ചേരിയിലും കനത്ത […]

India

മിസോറാമില്‍ ചരിത്രം കുറിക്കാന്‍ സെഡ് പി എം ; ലീഡ്‌നില കേവലഭൂരിപക്ഷം കടന്നു, ഭരണകക്ഷി എംഎന്‍എഫിന് ക്ഷീണം

മിസോറാമിലെ വോട്ടെണ്ണൽ ആദ്യ റൗണ്ട് കഴിയുമ്പോള്‍ കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളില്‍ മുന്നിലാണ് സെഡ് പി എം . ഭരണകക്ഷിയായ എംഎന്‍എഫിനെ ബഹുദൂരം പിന്നിലാക്കി 23 മണ്ഡലങ്ങളില്‍ മുന്നിട്ട് നില്‍ക്കുകയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ്. എട്ട് സീറ്റുകളിലാണ് എംഎന്‍ഫ് മുന്നിട്ട് നില്‍ക്കുന്നത്. 5 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആദ്യ റൗണ്ടില്‍ […]

India

ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിഷോങ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ശക്തി പ്രാപിക്കുന്നു; ആന്ധ്ര, തമിഴ്‌നാട് തീരങ്ങളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മർ ആണ് പേര് നിർദേശിച്ചത്. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാപ്രദേശ്, വടക്കൻ […]

India

ജിഎസ്ടി വിഹിതം 332 കോടി കേന്ദ്രം വെട്ടിക്കുറച്ചു; ബോംബ് ഇടുന്നത് പോലെയെന്ന് ധനമന്ത്രി

സംസ്ഥാനത്തിന് ജിഎസ്ടി വിഹിതത്തിൽ കിട്ടേണ്ട 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. തുല്യമായ രീതിയിൽ അല്ല സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നതെന്നും ബാലഗോപാൽ ആരോപിച്ചു. സാധാരണയായി 28നാണ് ഈ ഫണ്ട് ലഭിക്കാറുള്ളത്. 332 കോടി കുറവുണ്ടായത് വാസ്തവത്തിൽ ഒരു ബോംബ് […]