India

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഹൈദരാബാദില്‍; വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്ക് പുറത്ത് ആദ്യം

പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ (സിഡബ്ല്യുസി) ആദ്യ യോഗം ഇന്ന് ഹൈദരാബാദില്‍. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും യോഗമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം യോഗത്തിനെത്തും. ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷമുള്ള […]

India

ജനന–മരണ രജിസ്ട്രേഷൻ നിയമ ഭേദഗതി; പ്രായം തെളിയിക്കാനുള്ള അടിസ്ഥാനരേഖ ജനന സർട്ടിഫിക്കറ്റാകും

ന്യൂഡൽഹി: 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സർക്കാർ ജോലി ഉൾപ്പെടെ ജനനതീയതിയും ജനിച്ച സ്ഥലവും ഉറാപ്പാക്കാൻ രേഖകൾ ആവശ്യപ്പെടുന്നിടത്തെല്ലാം ജനന സർട്ടിഫിക്കറ്റ് ആയിരിക്കും കാണിക്കേണ്ടി വരിക. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ ജനന–മരണ രജിസ്‌ട്രേഷൻ […]

India

ഇന്ത്യ മുന്നണിയുടെ കടുത്ത നിലപാട്: 14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ചു; പരിപാടികളിൽ പങ്കെടുക്കില്ല

14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്‍ഡ്യ’ മുന്നണി. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളിലെ അവതാരകരെയാണ് ബഹിഷ്‌കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു. അവതാരകരുടെ പേരുകള്‍ സഹിതം ഇന്‍ഡ്യ മുന്നണി പട്ടിക പുറത്തിറക്കി. ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് […]

India

ലക്ഷദ്വീപിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; തീരുമാനം ശരിവച്ച് സുപ്രീം കോടതി

കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. […]

India

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ പരിശോധന

കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം.  അതേസമയം, നിപ മരണം സ്ഥിരീകരിച്ച […]

India

രാജ്യത്തെ 40% എംപിമാരും ക്രിമിനൽ കേസ് പ്രതികൾ, ശതമാനക്കണക്കിൽ മുന്നിൽ കേരളം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളിലമായുള്ള 763 അംഗങ്ങളിൽ 40% ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ. 73% ശതമാനം എംപിമാരും പ്രതികളായ കേരളമാണ് ഇക്കാര്യത്തിലും നമ്പർ വൺ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് നൽകുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്സ് റിഫോംസ് (ADR), നാഷണൽ ഇലക്ഷൻ വാച്ച് (NEW) എന്നീ […]

India

ലാവലിൻ കേസ് വീണ്ടും മാറ്റി; മറ്റൊരു കേസിൽ തിരക്കിലാണെന്ന് സിബിഐ

ദില്ലി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ  ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്.  മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ അറിയിച്ചു. കേസ് മാറ്റുന്നതിനെ ആരും എതിര്‍ത്തില്ല. 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് […]

India

ജി20 മോദിയുടെ നേട്ടം; തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ബിജെപി

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയെ പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങി ബിജെപി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലായിരിക്കും പ്രധാന പ്രചാരണ വിഷയമായി ജി20 ഉയർത്തുക. മോദിയുടെ നേതൃത്വത്തിന്റെ ഫലമായാണ് ഉച്ചകോടി വിജയകരമായി പൂർത്തീകരിക്കാനായതെന്നാണ് ബിജെപി അവകാശവാദം. രാജ്യാന്തര തലത്തിൽ ഇന്ത്യയെ അവതരിപ്പിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ പരാമർശിച്ചിരുന്നു. […]

India

ജി20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷസ്ഥാനം ബ്രസീലിനു കൈമാറി ഇന്ത്യ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിനു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷ പദവി ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. പ്രതീകാത്മകമായി അധ്യക്ഷ സ്ഥാനം കൈമാറിയങ്കിലും നവംബർ 30 വരെ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് തുടരും. നവംബറിൽ ജി […]

India

ജി 20 ഉച്ചകോടി; വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ പോസ്റ്ററുകളുമായി സംഘാടകര്‍

കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ ജി 20യുടെ വേദികള്‍ ഒരുക്കിയതോടെ പുലിവാല് പിടിച്ച് സംഘാടകര്‍. കുരങ്ങന്‍മാരുടെ ശല്ല്യം സഹിക്കാനാകാതെ നട്ടംതിരിയുകയാണ് സംഘാടകര്‍. ഇവയെ തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ. കുരങ്ങുകളെ തുരത്തുന്നതിനായി ഹനുമാന്‍ കുരങ്ങിന്റെ ശബ്ദം അനുകരിക്കാന്‍ കഴിയുന്ന നാല്‍പ്പതോളം പേരുടെ സഹായവും തേടിയിട്ടുണ്ട്. സാധാരണ കുരങ്ങുകളുടെ […]