No Picture
India

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കെഎം ബഷീറിന്റെ മരണത്തില്‍ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

മാധ്യമപ്രവർത്തകൻ കെ എം ബഷീര്‍ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടക്കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയില്‍ തിരിച്ചടി. നരഹത്യാക്കേസ് നിലനിൽക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം സുപ്രീംകോടതി തള്ളി. നരഹത്യ കുറ്റം നിലക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യ കുറ്റം റദ്ദാക്കാൻതക്ക കാരണങ്ങളില്ലെന്നും, കേസിൽ ശ്രീരാം വെങ്കിട്ടരാമൻ വിചാരണ നേരിടണമെന്നും […]

No Picture
India

ഇഡിയെയും സിബിഐയെയും നിയന്ത്രിക്കാന്‍ പുതിയ തസ്തിക; ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഓഫ് ഇന്ത്യ രൂപികരിക്കാന്‍ കേന്ദ്രം

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍ പുതിയ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് തസ്തിക നിലവില്‍ വരിക. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ഇഡി തലവന്‍ […]

No Picture
India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിന്‍ ടെണ്ടുൽക്കർ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുൽക്കർ. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പൗരന്മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാന്‍ സച്ചിന്റെ ജനപ്രീതി സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് സച്ചിന്‍ […]

No Picture
India

ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ, ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

ദില്ലി: കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ […]

No Picture
India

അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ്; സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈൻസ് ട്രാവൽസ് അടക്കം ഇരുപത്തിനാല് ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ.  നേരത്തെ കേരളം, തമിഴ് നാട്, കർണാടക […]

India

രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ പുലരിയിലേക്ക് കണ്‍തുറന്നിരിക്കുന്നു; ഇന്ന് 77ാം സ്വാതന്ത്ര്യദിനം

 77വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യ പിറവിയുടെ പ്രഭാതത്തിലേക്ക് ഒരുരാജ്യം നടന്നു തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ വാക്കുകള്‍ ഒരു ജനതയുടെ ആത്മപ്രകാശനമായിരുന്നു. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ പുലരിയിലേക്ക് കണ്‍തുറന്നിരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശ നുകം വലിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 77-ാം വാര്‍ഷികമാണിന്ന്. പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും നൂറ്റാണ്ടോളം നീണ്ടുനിന്ന […]

India

സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം; ആഹ്വാനവുമായി പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ത്രിവർണ്ണ നിറമുള്ള ഡി പി ആക്കാൻ ആണ് ആഹ്വാനം. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിതെന്നും പ്രധാന മന്ത്രി പറയുന്നു. […]

India

മുഖം മിനുക്കി എയർ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി

ഡൽഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോ​ഗയിലാണ് ഇനി എയർ ഇന്ത്യയുടെ സഞ്ചാരം. ചുവപ്പ്, പർപ്പിൾ, ​ഗോൾഡ് നിറങ്ങളിലാണ് പുതിയ ഡിസൈൻ. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോ​ഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോ​ഗോയുടെ പേര്. ഉയർന്ന സാധ്യതകൾ, പുരോ​ഗതി, […]

India

‘മണിപ്പൂരില്‍ ഉടന്‍ സമാധാനത്തിന്റെ സൂര്യനുദിക്കും’; ഒടുവില്‍ പ്രതികരിച്ചു പ്രധാനമന്ത്രി

മണിപ്പൂര്‍ വിഷയത്തില്‍ ഒടുവില്‍ പ്രതികരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്ഷമിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി. വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ചയിന്മേല്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം മണിപ്പൂരിനൊപ്പമുണ്ടെന്നും വികസന വഴിയിലേക്ക് […]

India

ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം.  ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ […]