No Picture
India

മണിപ്പൂര്‍ വിഷയത്തില്‍ നിലപാടിലുറച്ച് പ്രതിപക്ഷം, പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു. വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം തടസപ്പെടുത്തിയതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും അധിര്‍ രഞ്ജന്‍ ചൗധരിയെയും സംസാരിക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല. വാദപ്രതിവാദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് പാര്‍ലമെന്റ് ഇന്ന് സാക്ഷ്യം വഹിച്ചത്. […]

No Picture
India

കാർ​ഗിൽ യുദ്ധത്തിന്റെ ജ്വലിക്കുന്ന ഓർമ്മയിൽ രാജ്യം

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം. ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമാണ് കാർഗിൽ. ആ വിജയഭേരി മുഴക്കത്തിന് ഇന്ന് 24 വര്‍ഷം. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്.1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര […]

No Picture
India

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല; പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ദില്ലി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന  രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും. കേസ് ഇന്ന് പരിഗണിച്ച  സുപ്രീംകോടതി  പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും  നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. ഏതു സമയം വേണമെങ്കിലും  ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഉടനടി […]

No Picture
India

പ്രതിപക്ഷ സഖ്യത്തിന്റെ പേര് INDIA; പേര് നിർദ്ദേശിച്ചത് രാഹുൽ ഗാന്ധി

ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിന്റെ പേര് നിശ്ചയിച്ചു. ഇന്ത്യ (INDIA) എന്നാണ് സഖ്യത്തിന്റെ പേര്. Indian National Developmental Inclusive Alliance എന്നതിന്റെ ചുരുക്ക രൂപമാണ് INDIA. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദ്ദേശിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ […]

No Picture
India

‘ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തും’; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഒരു ഹർജിയിൽ അനുവദിച്ചാൽ പിന്നാലെ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹർജിയുമെത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ട്രെയിൻ പോവുന്ന വഴി […]

India

രാജ്യതലസ്ഥാനം പ്രളയ ഭീതിയിൽ; രാജ്ഘട്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെ വെളളത്തിൽ

ഡൽഹി: ഡല്‍ഹിയില്‍ തീവ്രപ്രളയ മുന്നറിയിപ്പ്. രാജ്ഘട്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെയുളള ഭാഗങ്ങളിൽ വെളളം കയറി. വെളളക്കെട്ടുളള ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. 16,000 പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യമുനയിലെ […]

India

യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിൽ കേന്ദ്രത്തെ ആശങ്കയറിയിച്ച് അരവിന്ദ് കെജ്രിവാള്‍

ഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യമുനയിലെ ജലനിരപ്പ് അർദ്ധരാത്രിയോടെ 207.72 മീറ്ററിലെത്തുമെന്ന കേന്ദ്ര ജല കമ്മീഷൻ ഉദ്യോഗസ്ഥരുടെ പ്രവചനത്തിന് പിന്നാലെയാണ് കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇത് തലസ്ഥാനത്തിന് നല്ല വാർത്തയല്ലെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ രണ്ട് ദിവസമായി […]

India

കേന്ദ്രത്തിന് തിരിച്ചടി; ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീംകോടതി റദ്ദാക്കി

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് മേധാവി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ആവര്‍ത്തിച്ച് നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി. നടപടി നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കോടതി ഈ മാസം 31 വരെ പദവിയിൽ തുടരാൻ എസ് കെ മിശ്രയ്ക്ക് അനുമതിയും നൽകി. ബി […]

India

അപകടരേഖ കടന്ന് യമുന; ജാഗ്രതയില്‍ ഡല്‍ഹി

ഡല്‍ഹി: യമുന കരകവിഞ്ഞ് ഒഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ജല കമ്മീഷന്‍. നദിയിലെ ജലനിരപ്പ് 205.33 മീറ്ററായി അപകടനില മറികടന്നു. കനത്ത മഴയ്‌ക്കൊപ്പം ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് ജലനിരപ്പ് അപകടനിലയില്‍ എത്തിയത്. ഇതോടെ പഴയ യമുന റെയില്‍ പാലത്തിലൂടെയുള്ള […]

India

ഷാജൻ സ്കറിയയുടെ അറസ്റ്റിന് സ്റ്റേ; എസ്‌സി-എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി

ദില്ലി: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ഷാജൻ […]