India

ഹിമാചലിൽ ഉരുൾപൊട്ടൽ: 2 മരണം; 10 വീടുകൾ ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ സോളനിലും ഹാമിൽപ്പൂരിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മരണം. പത്തു വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരുൾപ്പെടെ ഇരുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. മേഖലയിലെ മറ്റു ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാണ്ഡി, ബാഗിപൂർ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ദേശീയ […]

India

മദനി കേരളത്തിലേക്ക്; യാത്ര അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് […]

India

മണിപ്പൂർ കലാപം: ഇംഫാലിൽ സൈനികന് വെടിയേറ്റു, വീടുകള്‍ക്ക് തീയിട്ടു

സമാധാനം പുലരാത്ത മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നു. ഇംഫാലിൽ സൈനികര്‍ക്ക് നേരെ ആക്രമണം ശക്തമാക്കി കലാപകാരികള്‍. കുക്കി സായുധ ഗ്രൂപ്പ് കാന്റോ സബലിലെ വീടുകള്‍ക്ക് തീയിടുകയും ഗ്രാമത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ശക്തമായത്. സായുധരായ അക്രമികള്‍ കാന്റോ സബലില്‍ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് […]

Health

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടു പേർക്ക് ഒന്നാം റാങ്ക്, കേരളത്തില്‍ നിന്ന് ആര്യയ്ക്ക് ഒന്നാം റാങ്ക്

ദേശീയ തലത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പുറത്തു വന്നു. രണ്ടു പേർ ചേർന്ന് ഒന്നാം റാങ്ക് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള പ്രബനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിയും ഒന്നാം റാങ്ക് സ്വന്തമാക്കിയത്. തമിഴ്നാട് […]

India

1.18 ലക്ഷം കോടി രൂപ നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2,277 കോടി

സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതമായ 59,140 കോടി രൂപയെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് […]

India

ഡൽഹിയിലെ റോഡുകളിൽ ഇനി ബൈക്ക്-ടാക്‌സികൾ ഓടില്ല; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ദേശീയ തലസ്ഥാനത്ത് ബൈക്ക്-ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ ഇനിമുതൽ ബൈക്ക്-ടാക്‌സികൾ ഓടില്ല. ബൈക്ക്-ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോയ്ക്കും ഊബറിനും ദേശീയ തലസ്ഥാനത്ത് പ്രവർത്തിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി സർക്കാർ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീം കോടതി പരിഗണിച്ചതിന് […]

India

കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര; വാഗ്ദാനം നടപ്പിലാക്കി കോൺഗ്രസ്

കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലായി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതിയുടെ ഉദ്ഘാടനം ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢിയും ചേര്‍ന്ന് നിര്‍വഹിച്ചു. സൗജന്യ യാത്രയുടെ ആദ്യ ടിക്കറ്റ്  ‘ശക്തി സ്മാർട്ട് കാർഡ് ‘തിരഞ്ഞെടുത്ത  5 വനിതാ യാത്രികർക്ക്  മുഖ്യമന്ത്രി സിദ്ധരാമയ്യ  പ്രതീകാത്മകമായി വിതരണം ചെയ്തു. സൗജന്യ കന്നിയാത്രയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ […]

India

പുൽമേടുകളിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; ചിത്രം പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

തമിഴ്‌നാട് വനത്തിനുള്ളിലെ അരിക്കൊമ്പന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവിന്റെ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വനത്തിനുള്ളിൽ സുഖമായി ഉറങ്ങുന്ന അരിക്കൊമ്പന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ സാഹു.  പുൽമേടുകളിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ എന്ന തലവാചകത്തോടെ തന്റെ ട്വീറ്റർ ഹാന്ഡിലൂടെയാണ് സുപ്രിയചിത്രം […]

India

തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം

കര്‍ണാടകയിലെ തിരിച്ചടിയും, രാജ്യത്ത് ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി. പഴയ സഖ്യ കക്ഷികളെ പാളയത്തിലെത്തിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. […]

India

ബി ജെ പിയ്ക്ക് തിരിച്ചടി; മധ്യപ്രദേശിൽ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന മധ്യപ്രദേശിൽ, തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റങ് സേന കോൺഗ്രസിൽ ലയിച്ചു. തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി സജീവമായ, ആർഎസ്എസ് -ബിജെപി ബന്ധമുള്ള സംഘടനയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസിൽ ലയിച്ചത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവു കൂടിയായ ബജ്റങ് സേന കൺവീനർ […]