India

ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സമരം ചെയ്തിരുന്ന ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കിരീടധാരണം കഴിഞ്ഞു,അഹങ്കാരിയായ രാജാവ് തെരുവിൽ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്നുവെന്നാണ് ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യത്തോടൊപ്പം ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചത്. പ്രിയങ്ക ഗാന്ധിയും ഗുസ്തി താരങ്ങളോടുള്ള […]

India

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ചെങ്കോൽ സ്ഥാപിച്ചു

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് ബിജെപി വിശേഷിപ്പിക്കുന്ന ചെങ്കോല്‍ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു. പൂജകളും പ്രാര്‍ത്ഥനകളും നടത്തിയാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ഉത്തരേന്ത്യയിൽ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു പൂജയും ചടങ്ങുകളും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, […]

India

മന്ത്രിസഭാ വികസനം; ധനം സിദ്ധരാമയ്യക്ക് തന്നെ, ആഭ്യന്തരം ജി പരമേശ്വരയ്ക്ക്

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാർ പുതുതായി 24 നിയമസഭാംഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം നടത്തി. തൊട്ടുപിന്നാലെ കൂടുതൽ വകുപ്പുകളും അനുവദിച്ചു.  ധനകാര്യം, ക്യാബിനറ്റ് കാര്യങ്ങൾ തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി കൈവശം വച്ചപ്പോൾ ജി പരമേശ്വരയ്ക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല നൽകി. അതേസമയം, ഉപമുഖ്യമന്ത്രി […]

India

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ച് അമൂൽ; അമിത് ഷായ്ക്ക് മേൽ സമ്മർദം ചെലുത്തി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ക്ഷീരയുദ്ധം കടുപ്പിച്ചിരിക്കുകയാണ് അമൂൽ. അമൂലിന്റെ വരവ് ക്ഷീരമേഖലയിൽ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പരമ്പരാഗത ക്ഷീരകർഷകർക്ക് തിരിച്ചടിയായി കുത്തക കോർപറേറ്റുകളുടെ അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ അമൂൽ പാൽ ഉത്പാദനം അവസാനിപ്പിക്കാൻ അമിത് ഷാ ഇടപെടണമെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. […]

India

ടിപ്പു സുൽത്താന്‍റെ സ്വർണപിടിയുള്ള വാൾ ലേലത്തിൽ പോയത് 140 കോടി രൂപക്ക്

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ (17.4 ദശലക്ഷം ഡോളർ). സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഇതെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്. ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ് വാൾ വിറ്റുപോയതെന്ന് ലണ്ടനിൽ ലേലം […]

India

ഇന്ത്യയിലെ ഏക ചൈനീസ് പത്രം ‘സിയോങ് പോ’ പ്രസിദ്ധീകരണം നിർത്തി

ഇന്ത്യയിലെ ഏക ചൈനീസ് പത്രമായ ‘സിയോങ് പോ’ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. അഞ്ച് പതിറ്റാണ്ടോളം കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് നിലച്ചത്. രാജ്യത്ത് അവശേഷിക്കുന്ന ചൈനീസ് സംസ്കാരം കൂടി നാമവാശേഷമാകുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. മാൻഡറിൻ ഭാഷയിലുള്ള സിയോങ് പോയുടെ (ഓവർസീസ് ചൈനീസ് കൊമേഴ്‌സ് ഓഫ് ഇന്ത്യ) അച്ചടി ആരംഭിക്കുന്നത് 1969 […]

India

ഇന്ത്യയുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കും; ചരിത്രം അറിയാം…

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അധികാരത്തിന്‍റെ മുദ്രയായി ചെങ്കോൽ സ്ഥാപിക്കാനൊരുങ്ങുകയാണ് ബിജെപി സർക്കാർ. തമിഴ് പാരമ്പര്യ പ്രകാരം രാജകീയ അധികാര മുദ്രയാണ് ചെങ്കോൽ. സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഇന്ത്യയുമായും ചെങ്കോലിന് ചെറുതല്ലാത്ത ബന്ധമുണ്ട്. 1947 ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്നുറപ്പിച്ച കാലം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് […]

India

ജനന – മരണ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ കേന്ദ്രം

ജനനവും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി പ്രത്യേക ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സെൻസസിന് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാനപങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ രജിസ്റ്റാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജന്‍ഗാനന ഭവന്‍ ഉദ്ഘാടനം […]

India

ആന്ധ്ര പിടിക്കാന്‍ കോണ്‍ഗ്രസ്; വൈ.എസ്. ശര്‍മിളയ്ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം

ഹൈദരാബാദ്: പഴയ ശക്തികേന്ദ്രമായ ആന്ധ്രാപ്രദേശിൽ വമ്പൻ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോൺഗ്രസ്. വൈ.എസ്.ആർ. തെലങ്കാന പാർട്ടി അധ്യക്ഷ വൈ.എസ്. ശർമിളയെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. നേതൃപ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശിൽ പാർട്ടി നേതൃസ്ഥാനം ശർമിളയ്ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. നിലവിൽ തെലങ്കാന കേന്ദ്രീകരിച്ചാണ് […]

India

100 മണിക്കൂറിൽ 100 കിലോമീറ്റർ റോഡ്, യുപിയിൽ പുതു ചരിത്രം

ഉ​​​ത്ത​​​ർ പ്ര​​​ദേ​​​ശി​​​ലെ ഗാ​​​സി​​​യാ​​​ബാ​​​ദി​​​ൽ നി​​​ന്ന് അ​​​ലി​​​ഗ​​​ഡി​​​ലേ​​​ക്ക് 100 കി​​​ലോ​​​മീ​​​റ്റ​​​ർ എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത് 100 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ. രാ​​​ജ്യ​​​ത്തെ റോ​​​ഡ് വി​​​ക​​​സ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ പി​​​റ​​​ന്ന പു​​​തി​​​യ റെ​​​ക്കോ​​​ഡ് കേ​​​ന്ദ്ര മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​യാ​​​ണു പ​​​ങ്കു​​​വ​​​ച്ച​​​ത്. നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​രി​​​ച്ച ക്യൂ​​​ബ് ഹൈ​​​വേ​​​യ്സ്, ലാ​​​ർ​​​സ​​​ൻ ആ​​​ൻ​​​ഡ് ടു​​​ബ്രോ, ഗാ​​​സി​​​യാ​​​ബാ​​​ദ്- അ​​​ലി​​​ഗ​​​ഡ് […]