No Picture
India

ജോയ് ആലുക്കാസിന്റെ 305 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി

ഹവാല ഇടപാട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ ആസ്തികള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിനെ ഞെട്ടിച്ചാണ് മിന്നല്‍ റെയിഡിലൂടെ ഗ്രൂപ്പിന്റെ  ഹവാല ഇടപാടുകള്‍  കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയത്.   ഇന്ത്യയില്‍ നിന്നു ഹവാല ചാനലുകള്‍ […]

No Picture
India

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം. ഛത്തീസ്ഗഡിലെ റായ്പൂരിൽ പത്തുമണിക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെയാണ് പ്ലീനറി സമ്മേളനം ആരംഭിക്കുക. സ്വാതന്ത്ര്യസമര രക്തസാക്ഷി വീർ നാരായണൻ സിംഗിന്റെ പേരിലുള്ള മുഖ്യ വേദിയിലാണ് പ്ലിനറി സമ്മേളനത്തിന്റെ പ്രധാന പരിപാടികൾ നടക്കുന്നത്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും […]

No Picture
India

കൊവിഡ് ഭീതി; മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം

കൊവിഡിനെ ഭയന്ന് 10 വയസ്സുള്ള മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും പൊലീസ് രക്ഷപ്പെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അടച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത ശേഷം കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറി തുറന്നാല്‍ കുട്ടിയെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി […]

No Picture
India

ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ റെയില്‍വേക്ക് പ്രതിദിനം ലഭിക്കുന്നത് ഏഴു കോടി രൂപ

ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. 2019 മുതല്‍ 2022 കാലത്താണ് ശരാശരി ഇത്രയും തുക ലഭിച്ചതെന്നാണ് റിപ്പോർട്. 31 കോടിയിലധികം ടിക്കറ്റുകളാണ് 2019-നും 2022-നുമിടയിലായി റദ്ദാക്കിയത്. ഇതുവഴി ഇന്ത്യന്‍ റെയില്‍വേക്ക് […]

No Picture
India

ക്രൈസ്തവര്‍ക്കെതിരായ അതിക്രമം: ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ

ദില്ലി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ. ഞായറാഴ്ച ജന്തർമന്തറിലാണ് 79 സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുക. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ […]

No Picture
India

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും

ദില്ലി : രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. […]

No Picture
India

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ബംഗളൂരിൽ തുടരും

ബംഗളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കാൻ വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യും. ഈ സാഹചര്യത്തിൽ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം. ന്യുമോണിയ […]

No Picture
India

ത്രിപുരയില്‍ വോട്ടെടുപ്പ് ഇന്ന്; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ വോട്ടെടുപ്പ് തുടങ്ങി. അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. രാവിലെ തന്നെ മികച്ച പോളിങാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തുന്നത്. പ്രചാരണത്തില്‍ തന്നെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് […]

No Picture
India

പുൽവാമ ഭീകരാക്രമണം; ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ നാലാം വാർഷികം

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ വിതുമ്പി രാജ്യം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതാംബയ്ക്ക് […]

No Picture
India

ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

1400 കിലോമീറ്റർ ദൈർഘ്യമുള്ള ദില്ലി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ദൈർഘ്യമുള്ള സോഹ്‌ന-ദൗസ പാത ദില്ലിയിൽ നിന്ന് ജയ്‌പൂരിലേക്കുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് ഏകദേശം മൂന്നര മണിക്കൂറായി കുറയ്ക്കും. ഇത് മുഴുവൻ മേഖലയിലെയും സാമ്പത്തിക […]