No Picture
India

ലോകായുക്ത ബിൽ 2022 പാസാക്കി മഹാരാഷ്ട്ര സർക്കാർ

ലോകായുക്ത ബിൽ നിയമസഭയിൽ പാസാക്കി മഹാരാഷ്ട്ര സർക്കാർ. ബിൽ പ്രകാരം മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുൻപ് നിയമസഭയുടെ മുൻകൂർ അനുമതി വേണം. ബില്ലിനെ ചരിത്രപരമായ നിയമ നിർമ്മാണമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇത്തരമൊരു നിയമം നിലവിൽ വരുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അദ്ദേഹം പറഞ്ഞു.  ബിൽ തിങ്കളാഴ്ച […]

No Picture
India

വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ

ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവിയായിരുന്ന 2009 മുതൽ 2011 വരെ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച […]

No Picture
India

കോവിഡ് ജാഗ്രതയില്‍ രാജ്യം; ആശങ്കയറിയിച്ച് പ്രധാനമന്ത്രി

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ […]

No Picture
India

പാവപ്പെട്ടവർക്ക് പുതുവത്സര സമ്മാനം; സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2022 ഡിസംബർ മാസത്തോടു കൂടി അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബർ വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി നീട്ടാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഒരു […]

No Picture
India

വിദേശത്തെ കൊവിഡ് വ്യാപനം; രാജ്യത്ത് ജാഗ്രത കൂട്ടി കേന്ദ്രം

ദില്ലി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ  ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം […]

No Picture
India

കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നു; ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍  രംഗത്ത്. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ശല്യപ്പെടുത്തുകയും കോഴ്സുകള്‍ വാങ്ങിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദേശീയ ബാലാവകാശ കമ്മീഷൻ പറഞ്ഞു. ‘ബൈജൂസ് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണ്‍ […]

No Picture
India

റെയിൽവേയിൽ മുതിർന്നവർക്കുള്ള ഇളവുകൾ തത്കാലം പുനഃസ്ഥാപിക്കില്ല; റെയിൽവേ മന്ത്രി

റെയിൽവേയിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ തൽക്കാലം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പാസഞ്ചർ സർവീസുകൾക്കായി കഴിഞ്ഞ വർഷം 59,000 കോടി രൂപ സബ്സിഡി നൽകിയതിനാലാണിതെന്ന് മന്ത്രി സഭയിൽ പറഞ്ഞു. പൊതുഗതാഗതക്കാരുടെ പെൻഷനും ശമ്പള ബില്ലുകളും വളരെ ഉയർന്നതാണെന്നും മന്ത്രി അറിയിച്ചു.  മുതിർന്ന പൗരന്മാർക്ക് ട്രെയിൻ […]

No Picture
India

കറൻസികളിൽ ഗാന്ധിജി മാത്രം; കേന്ദ്രം

ദില്ലി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള  സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ […]

No Picture
India

ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

പനാജി: മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം രാജ്യത്തിനു സമര്‍പ്പിച്ചു. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപ വിമാനത്താവളം 2,870 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിമാനത്താവളം അതിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാർക്ക് സേവനം നല്കാൻ കഴിയും, […]

No Picture
India

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

സുഖ്‍വിന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയാകും. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിൻ്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതൽ പേര്‍ […]