India

‘രണ്ടു വർഷം ഗവർണർ എന്തെടുക്കുകയായിരുന്നു‍?’, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളിൽ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. രണ്ടു വർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ ഇടപെടില്ലെന്നും സുപ്രീംകോടതി […]

India

സില്‍ക്യാര ടണല്‍ രക്ഷാദൗത്യം വിജയത്തിലേക്ക്; ഡ്രില്ലിങ് പൂർത്തിയായി

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനായി മുകളിൽ നിന്നുള്ള ഡ്രില്ലിങ് പൂർത്തിയായി. തൊഴിലാളികളുടെ അടുത്തെത്താനുള്ള ഒരു പൈപ്പിൻ്റെ വെൽഡിങ്ങ് പൂർത്തിയാക്കലായിരുന്നു അടുത്ത ഘട്ടം. ഇതിനിടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ പുറത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രി […]

India

ശക്തമായ മഴ; ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം

ഗുജറാത്തിൽ ഇടിമിന്നലിൽ 20 പേർക്കു ദാരുണാന്ത്യം. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിരവധി പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായതിനു പിന്നാലെയാണു ദുരന്തം. തിങ്കളാഴ്ചയോടെ മഴ കുറയുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. “മോശം കാലാവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ നിരവധി പേർ മരിച്ചതു […]

India

സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം നീളും; തൊഴിലാളികളെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് പദ്ധതി

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടികൾ പതിനഞ്ചാം ദിവസവും തുടരുന്നു. യന്ത്ര തകരാറിനെ തുടര്‍ന്ന് പാതിവഴിയില്‍ പ്രതിസന്ധിയിലായ രക്ഷാ പ്രവര്‍ത്തനം തൊഴിലാളികളെ ഉപയോഗിച്ച് പൂര്‍ത്തിക്കാനാണ് പുതിയ നീക്കം. തുരങ്കത്തിലേക്ക് തൊഴിലാളികളെ രക്ഷിക്കാനുള്ള വഴി തുരക്കുന്നതിനിടെ പൊട്ടിയ ഡ്രില്ലിങ് യന്ത്രത്തിലെ ബ്ലേഡ് മാറ്റിയ ശേഷം തൊഴിലാളികളെ ഉപയോഗിച്ച് […]

India

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; നാല് പ്രതികള്‍ക്ക് ജീവപര്യന്തം

ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബൽജീത് മാലിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി അജയ് സേത്തിയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും […]

India

ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിക്കും. 5 മീറ്റർ കൂടി തുരന്നാൽ തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിക്കും. 41 തൊഴിലാളികളാണ് കഴിഞ്ഞ 13 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന രാപ്പകൽ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് തുരങ്കത്തിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നത്. […]

India

‘റോബിന്‍ ബസിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുത്’; കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി

സുപ്രീംകോടതി സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി കോടതി. കേരളം,തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഇതിന് എങ്ങനെ സാധിക്കുമെന്ന് […]

India

‘അവസ്ഥ മോശമാകുകയാണ്, എത്രയും വേഗം പുറത്തെത്തിക്കൂ’; സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. “ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തില്‍ പുരോഗമനമുണ്ടോ, ഞങ്ങളെ വേഗം പുറത്തെത്തിക്കൂ. ഓരോ ദിവസം കഴിയും തോറും കാര്യങ്ങള്‍ ദുഷ്കരമാകുകയാണ്,’ തുരങ്കത്തിലകപ്പെട്ട […]

India

ടണല്‍ വീണ്ടും തകരാന്‍ സാധ്യത; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

പൊട്ടല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ടണല്‍ തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവച്ചു. പാറ തുരന്ന് പൈപ്പുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുളള ശ്രമത്തിനിടെയാണ് വലിയ തോതിലുള്ള പൊട്ടല്‍ ശബ്ദം കേട്ടത്. തുടര്‍ന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ഓടെ, രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. […]

India

ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു; പ്രതിയെ പാർട്ടി പ്രവർത്തകർ തല്ലിക്കൊന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ ജോയ്‌നഗറിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു. തൃണമൂലിന്റെ ബാമുൻഗചി ഏരിയ പ്രസിഡന്റായ സൈഫുദ്ദിൻ ലാസ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പ്രദേശത്ത് വ്യാപക അക്രമം നടന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടിയ തൃണമൂൽ പ്രവർത്തകർ ഇയാളെ കൂട്ടം […]