India

ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചു; അമ്പയറായ യുവാവിനെ കുത്തിക്കൊന്നു

കട്ടക്ക്: ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചതിന് അമ്പയറായ യുവാവിനെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. 22കാരനായ ലക്കി റാവത്താണ് മരിച്ചത്. തെറ്റായ ‘നോ ബോള്‍’ വിളിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മഹിഷിലന്ദ സ്വദേശി ലക്കി റൗട്ട് (22) ആണ് മരിച്ചത്. സ്മൃതി രഞ്ജൻ റാവത്ത് എന്നയാളുടെ കുത്തേറ്റാണ് […]

India

മുന്‍ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: പീഡനക്കേസില്‍ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി.  മാര്‍ച്ച് 31ന് യുവതി നല്‍കിയ പരാതിയില്‍ അഡയാര്‍ പൊലീസാണ് കേസെടുത്തത്. ലൈംഗിക പീഡനം, […]

No Picture
India

കര്‍ണാടകയില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുലിന്റെ ‘ജയ് ഭാരത്’ റാലി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോലാറിൽ ഏപ്രിൽ ഒൻപതിന് നടക്കുന്ന ‘ജയ് ഭാരത്’ റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോലാറിലെ റാലിയിൽ പങ്കെടുത്തതിന് ശേഷം ഏപ്രിൽ 11-ന്, അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ലോക്സഭാ മണ്ഡലമായ വയനാട് സന്ദർശിക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് […]

No Picture
India

നല്ലനടപ്പ്; നവജ്യോത് സിദ്ദു നാളെ ജയിൽമോചിതനാകും

ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പഞ്ചാബ് മുൻ പി.സി.സി അധ്യക്ഷനും മുൻ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു നാളെ മോചിതനാകും. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന […]

No Picture
India

പരീക്ഷണത്തില്‍ വിജയിച്ച് ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ്, ഇനി യഥാര്‍ത്ഥ ഓട്ടം

ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടാനുള്ള പരീക്ഷണത്തില്‍ വിജയിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍. നാല് മണിക്കൂറും 38 മിനുട്ടും എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച പുലര്‍ച്ചെ 6.40ന് ചെന്നൈയില്‍ നിന്നും […]

No Picture
India

കര്‍ണാടക തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്

ദില്ലി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും.മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും  മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്‍റെ  ഭാഗമാക്കാൻ […]

No Picture
India

വനിത നാവികരുടെ ആദ്യ ബാച്ച് പാസ് ഔട്ടായി; ഇന്ത്യൻ നേവിയ്ക്ക് ചരിത്ര നേട്ടം

ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയുടെ ആദ്യ ബാച്ച് അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു.  273 വനിതകൾ ഉൾപ്പടെ 2,585 അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡാണ് ഒഡീഷയിലെ ചിൽകയിൽ ഇന്നലെ നടന്നത്. പാസിങ് ഔട്ട് പരേഡുകൾ സാധാരണയായി രാവിലെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സായുധസേനയിൽ ഇത് ആദ്യമായാണ് രാത്രിയിൽ പാസിങ് ഔട്ട് […]

No Picture
India

ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

ദില്ലി: ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു. ഇത് സംബന്ധിച്ച് ലോക്സഭാ  സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവിറക്കി. എം.പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.  വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എം.പി സ്ഥാനത്ത് […]

No Picture
India

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. 2019 ലെ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി അദ്ദേഹത്തെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുന്നത്.  ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി […]

No Picture
India

പിഴയിനത്തിൽ യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലധികം; വനിതാ ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ

ദില്ലി: പിഴയിനത്തിൽ യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലധികം വാങ്ങിയ വനിത ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായ റോസലിൻ ആരോക്യ മേരിയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഇതുവരെ പിഴയായി 1.03 കോടി രൂപ ഈടാക്കിയത്. ട്വിറ്ററിലാണ് റെയിൽവേ മന്ത്രാലയം […]