ദില്ലിയില്‍ ആശ്വാസമായി മഴയെത്തി
കൊടും ചൂടും വായുമലിനീകരണവും ഒരു പോലെ വലച്ചിരുന്ന രാജ്യ തലസ്ഥാനത്തിന് ഒടുവില്‍ ആശ്വാസം. ദില്ലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകിട്ടോടെ മഴയെത്തി. പല ഭാഗങ്ങളിലും ആലിപ്പഴവും പെയ്തു. മഴയും, മൂടിക്കെട്ടിയ ആകാശവും വെയിലിന്റെ കാഠിന്യം കുറച്ചിരുന്നു. ഇതോടെ താപനിലയിലും കുറവുണ്ടായി. 25.3 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. […]
