India

‘രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചു’, പാകിസ്താനിനുള്ളിൽ ആക്രമണം അനിവാര്യം; സൈന്യത്തെ അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി

ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത്. ‘രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്ക് പാകിസ്താനിനുള്ളിലെ ആക്രമണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. “പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ […]

India

പാക് ഷെല്ലാക്രമണം: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

പാക് ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട രാജ്കുമാര്‍ താപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. […]

India

ഹരിയാനയിൽ‌ പാക് മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി; എയർ ബെയ്‌സുകൾ തകർക്കാനുള്ള പാക് ശ്രമം തകർത്ത് ഇന്ത്യ

ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാ​ഗങ്ങളാണ് കണ്ടെത്തിയത്. ഡൽഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈൽ ആക്രമണം. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. ജയ്സാൽമീരിലും മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്താൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ […]

India

പാകിസ്താന് ഐഎംഎഫിന്റെ സഹായം; 8,500 കോടി വായ്പ നൽകി

പാകിസ്താന് ഐഎംഎഫിന്റെ സഹായം. 8,500 കോടി രൂപ വായ്പ അനുവദിച്ചു. ഇന്ത്യയുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം. ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഗഡു അനുവദിച്ചതിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം […]

India

പാക് ഡ്രോണുകള്‍ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍; അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കാൻ നിർദേശം

പാക് ഡ്രോണുകള്‍ ഇന്ന് ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങള്‍. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും നിർദേശം നൽകി. ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റിയിരുന്നു. പാക് ഡ്രോൺ ആക്രമണത്തിൽ ഫിറോസ്പുരിൽ മൂന്ന് പേർക്ക് […]

India

‘സംഘര്‍ഷം പരിഹരിക്കണം ‘; ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക

സംഘര്‍ഷം പരിഹരിക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറിയ മാര്‍ക്കോ റൂബിയോ കൂടി ഉള്‍പ്പെട്ടിട്ടുള്ള കാര്യമാണിതെന്നും പ്രശ്‌നം പരിഹരിക്കണമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ പറഞ്ഞു. ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നു. ഇരുരാജ്യത്തിന്റെയും നേതാക്കളുമായി […]

India

പാക് ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്; തിരിച്ചടിച്ച് ഇന്ത്യ

പാകിസ്താൻ‌ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. ഫിറോസ്പുരിൽ പാകിസ്താൻ‌ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പാകിസ്തിന്റെ ഡ്രോൺ ആക്രമണത്തിനെതിരെ തിരിച്ചടി ആരംഭിച്ച് ഇന്ത്യ. പാകിസ്താനിലെ സഫർവാൾ മേഖലയിൽ ഇന്ത്യ തിരിച്ചടിക്കുന്നു. അവന്തിപോരയിൽ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോൺ […]

India

വീണ്ടും പാക് പ്രകോപനം; 7 ഇടങ്ങളിൽ ഡ്രോൺ ആക്രമണം, തടഞ്ഞ് ഇന്ത്യ

അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം. ഏഴ് ഇടങ്ങളിൽ ഡ്രോൺ ആക്രമണ ശ്രമം നടന്നു. ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടു. അഖ്നൂറിൽ പാക് ഡ്രോണുകൾ തകർത്തു. ജമ്മു, സാംബ, പത്താൻകോട്ട് സെക്ടറുകളിൽ പാകിസ്ഥാൻ ഡ്രോണുകൾ എത്തി. ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ പ്രവർത്തിക്കുന്നുണ്ട്. പൂഞ്ചിൽ […]

India

സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാം, സര്‍ക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് പ്രകാരം നിലവില്‍ ജില്ലാ കലക്ടര്‍ക്കുള്ള അധികാരങ്ങള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എക്സ്‌ക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം […]

India

പാകിസ്താൻ ലക്ഷ്യം വെച്ചത് 24 നഗരങ്ങളെ; പ്രയോഗിച്ചത് 500 ലേറെ ഡ്രോണുകളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

പാകിസ്താൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യത്തെ 24 ന​ഗരങ്ങളെ ലക്ഷ്യം വെച്ചാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്നലെ രാത്രി 8 നും 11.30 നും ഇടയിൽ പാകിസ്ഥാൻ 500 ലേറെ ഡ്രോണുകൾ പ്രയോഗിച്ചതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മു കശ്മീർ, […]