India

കാമുകിയെ കൊല്ലാൻ കോടാലിയുമായി വീട്ടിൽ അതിക്രമിച്ച് കയറി, പിന്നാലെ അറസ്റ്റ്; പോലീസ് സ്റ്റേഷനുള്ളിൽ യുവാവ് തീകൊളുത്തി മരിച്ചു

ഫരീദാബാദിൽ യുവാവ് പോലീസ് സ്റ്റേഷനുള്ളിൽ തീകൊളുത്തി മരിച്ചു. പോലീസ് അറസ്റ്റ് ചെയ്‌ത പ്രതിയാണ് ആത്മഹത്യ ചെയ്തത്. മുൻ കാമുകിയുടെ വിവാഹം തടയാനും കൊല്ലാനും ലക്ഷ്യമിട്ട് കോടാലിയുമായി വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റിലായത്. മഥുര സ്വദേശിയായ ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്. പൊള്ളലേറ്റതിനെ തുടർന്ന് ധരംവീറിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

India

ഹരിയാന വോട്ടുകൊള്ള: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

ന്യൂഡല്‍ഹി: ഹരിയാന വോട്ടെടുപ്പില്‍ 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നെന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനമില്ലാത്തതെന്ന് കേന്ദ്രനിയമമന്ത്രി  കിരൺ റിജിജു. തന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ രാഹുല്‍ അസംബന്ധവും യുക്തിരഹിതവുമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്നുകളിക്കുന്ന കളികള്‍ വിജയിക്കില്ലെന്നും ഇതായിരുന്നോ ആറ്റംബോംബെന്നും കിരണ്‍ റിജിജു ചോദിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് […]

India

ബിഹാറിൻ്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകള്‍ മാത്രം; ആദ്യഘട്ടത്തിൽ നിർണായക മണ്ഡലങ്ങള്‍

പട്‌ന: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് കടന്ന് ബിഹാർ. ജനം വിധിയെഴുതാൻ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിൽ നിശബ്‌ദ പ്രചാരണം ആരംഭിച്ചു. ശേഷിക്കുന്ന 122 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 11ന് രണ്ടാം ഘട്ടത്തിൽ നടക്കും. നവംബർ 14നാണ് ബിഹാറിൽ വിധി പ്രഖ്യാപിക്കുന്നത്. നിശബ്‌ദ പ്രചാരണ […]

India

‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. എല്ലാ എക്‌സിറ്റ് പോളുകളിലും കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടുകൾക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകൾ എത്തിയെന്ന് രാ​ഹുൽ ​ഗാന്ധി […]

India

യുപിയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ, ട്രെയിൻ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് 3 മരണം. മിർസപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് യാത്രക്കാരെ ട്രെയിനിടിച്ചത്.  ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു […]

India

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ദിരാഭവനിൽ വച്ചാണ് വാർത്താ സമ്മേളനം നടക്കുക.വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഇന്ന്. വോട്ട് കൊള്ളക്കെതിരെ വാർത്താസമ്മേളനത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് യൂത്ത് കോൺഗ്രസ് […]

India

ഇസ്രയേലിനൊപ്പം പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ ഇന്ത്യ, അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്‌ക്കായുള്ള കരാറില്‍ ഒപ്പുവച്ചു

ന്യൂഡൽഹി/ടെൽ അവീവ്: ഇസ്രയേലുമായി പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ. നൂതന സാങ്കേതിക വിദ്യകൾ പങ്കിടുന്നതിനും പ്രധാന ആയുധ പ്രതിരോധ സംവിധാനങ്ങളുടെയും സൈനിക ശേഷിയുടെയും വികസനവും സഹ ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് കരാർ. ദീർഘകാല പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധതമാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-ഇസ്രയേൽ സംയുക്ത […]

India

ബിഹാറില്‍ പരസ്യപ്രചാരണം അവസാനിച്ചു; സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുന്നണികള്‍

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപയും കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവും അധികാരത്തിലെത്തിയാല്‍ നല്‍കുമെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പ്രഖ്യാപിച്ചു. തോല്‍വി മുന്നില്‍ കണ്ടാണ് പ്രഖ്യാപനം എന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു. സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമത്തിലാണ് […]

India

ഛത്തീസ്ഗഡ് ബിലാസ്പൂരില്‍ ട്രെയിന്‍ അപകടം; ആറ് പേര്‍ മരിച്ചു

ഛത്തീസ്ഗഡ് ബിലാസ്പൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ആറു പേര്‍ മരിച്ചു. പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് ആണ് അപകടം. കോര്‍ബയില്‍ ആണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ […]

India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ; മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നും ആവശ്യം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ നേതൃത്വം. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും , ഫരീദബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ […]