India

മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികൻ ഉൾപ്പെടെ 12 പേർക്ക് ജാമ്യം

മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അമരാവതിയിൽ അറസ്റ്റിലായ സിഎസ്ഐ വൈദികൻ ഉൾപ്പെടെ ജാമ്യം. പന്ത്രണ്ട് പേർക്കാണ് ജാമ്യം അനുവദിച്ചത്. മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സിഎസ്ഐ മലയാളി വൈദികൻ ഫാദർ സുധീർ  പറഞ്ഞു. ഉപാധികളോടെയാണ് അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. “സുഹൃത്തിന്റെ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ ക്രിസ്മസ് […]

India

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികളാണ് നിരോധിച്ചത്. നിരോധനം ആരോഗ്യപരമായി ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയുമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതിനാൽ വേദനസംഹാരിയുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ […]

India

ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അർജുൻ എരിഗൈസിയെ പ്രധാനമന്ത്രി പ്രശംസിച്ചു

ഹൈദരാബാദ്: ലോക ചെസ്സ് റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ താരം അർജുൻ എറിഗൈസി ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിലും വെങ്കലം സ്വന്തമാക്കി. 22 കാരനായ എറിഗൈസിക്ക് ലഭിച്ച ഇരട്ട വെങ്കല മെഡലുകൾ ഒരു ശ്രദ്ധേയമായ നേട്ടമാണ്. ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിന് (2017) ശേഷം ലോക ചാമ്പ്യൻഷിപ്പിൽ […]

Health

ഇന്ത്യയിലാദ്യം; ത്രീഡി ഫ്ലെക്‌സ് അക്വസ് ആന്‍ജിയോഗ്രാഫി വിജയകരം, ചരിത്ര നേട്ടവുമായി സൈനിക ആശുപത്രി

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ത്രീഡി ഫ്ലെക്‌സ് അക്വസ് ആൻജിയോഗ്രാഫി പൂര്‍ത്തിയാക്കി ഡൽഹി കൻ്റോൺമെൻ്റ് ആർമി ആശുപത്രി. ഐസ്റ്റൻ്റുമായി ചേർന്നാണ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം ശസ്‌ത്രക്രിയ പൂര്‍ത്തീകരിച്ചത്. കണ്ണിൻ്റെ നൂതന ഇമേജിങ്ങും മിനിമലി ഇൻവേസീവ് ഗ്ലോക്കോമ ശസ്ത്രക്രിയയും സംയോജിപ്പിച്ചാണ് ആശുപത്രിയിൽ പ്രവർത്തിപ്പിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവൃത്തികൾ ഇന്ത്യൻ […]

India

കനത്ത മൂടൽ മഞ്ഞ്; എയർപോർട്ടിൽ എത്തുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, യാത്രക്കാർക്ക് നിർദേശവുമായി വ്യോമയാന മന്ത്രാലയം

ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. അതിശൈത്യം , മൂടൽമഞ്ഞ്, വായു മലിനീകരണം തുടങ്ങിയ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ട് യാത്രക്കാർ വിമാനത്താവളങ്ങളിലെത്തുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്നാണ് ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവള അധികൃതരുടെ നിർദേശം. യാത്രയ്ക്ക് മുമ്പ് എയർലൈൻ […]

India

ജപ്പാനെ വെട്ടി ഇന്ത്യ, ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി; ജിഡിപിയില്‍ വമ്പൻ കുതിച്ചുചാട്ടം

ന്യൂഡല്‍ഹി : ആഗോള സാമ്പത്തിക ഭൂപടത്തില്‍ വമ്പൻ കുതിച്ച് ചാട്ടം നടത്തി ഇന്ത്യ. ജപ്പാനെയും മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്‍റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ നാമമാത്ര ജിഡിപി നിലവില്‍ 4.18 ട്രില്യൺ […]

India

മഹാരാഷ്ട്രയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തം

മതപരിവര്‍ത്തനം ആരോപിച്ചു, മഹാരാഷ്ട്രയിലെ അമരാവതിയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ അടക്കമുള്ളവരെയാണ് ബെനോഡ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ പറഞ്ഞു. ബജ്‌റംഗ് ദള്‍ […]

India

ഇൻഡോറിൽ മലിനജലം കുടിച്ച് 8 മരണം

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭ വിതരണം ചെയ്‌ത വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാർ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് […]

India

ഫരീദാബാദിൽ യുവതിയെ വാനിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; രണ്ട് പേർ കസ്റ്റഡിയിൽ

ഹരിയാനയില്‍ 25കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി […]

India

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നീ […]