India

ഫരീദാബാദിൽ യുവതിയെ വാനിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; രണ്ട് പേർ കസ്റ്റഡിയിൽ

ഹരിയാനയില്‍ 25കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി […]

India

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നീ […]

India

ഇനി മരുന്നുകള്‍ക്ക് ഗുണനിലവാരമേറും; രാജ്യത്ത് 108 ലാബുകള്‍ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്തെ ആയുർവേദ, സിദ്ധ, യുനാനി വൈദ്യ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായുള്ള ലബോറട്ടറികൾക്ക് അംഗീകാരം ലഭിച്ചതായി കേന്ദ്രം. രാജ്യത്തുള്ള 108 ലബോറട്ടറികൾക്ക് അഗീകാരം ലഭിച്ചതായാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് അറിയിച്ചത്. 1945ലെ ഡ്രഗ്‌സ് നിയമ വ്യവസ്ഥകൾ പ്രകാരമാണ് ലാബുകൾക്ക് അംഗീകാരവും ലൈസൻസും ലഭിച്ചതെന്നും മന്ത്രി […]

District News

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം: കേരള കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടുത്തുരുത്തി മുൻ എംഎൽഎ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാത്യു ദീർഘകാലമായി ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി […]

India

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ; 79,000 കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്ന്റ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് അനുമതി നൽകിയത്. മൂന്ന് സേന വിഭാഗങ്ങളുടെയും നവീകരണവും സാങ്കേതിക ശക്തി കാരണവും ലക്ഷ്യം വച്ചാണ് നടപടി. ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് […]

India

‘ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത്, പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നു’; ഡി കെ ശിവകുമാർ

കർണാടക ബുൾഡോസർ രാജിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കൽ നടത്തിയത്. കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചത് സർക്കാർ വസ്തുക്കൾ സംരക്ഷിയ്ക്കേണ്ടത് സർക്കാരിന്റെ ചുമതലയെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. “പിണറായി വിജയനെപ്പോലുള്ള […]

India

‘ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണം രൂക്ഷം’; പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്

പ്രധാനമന്ത്രിക്ക് കെ സി വേണുഗോപാലിന്റെ കത്ത്. ഇന്ത്യയിൽ ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കത്ത്. ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു. ഡൽഹി ഛത്തീസ്ഗഡ് ഉത്തർപ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. […]

India

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നൈ വിമാനത്താവളത്തിൽ നിലത്ത് വീണു. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ചിനായി മലേഷ്യയിൽ നിന്ന് തിരികെ ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ആരാധകരുടെ നിലവിട്ടുള്ള പ്രവർത്തി. വിജയ് വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ തന്നെ ആരാധകർ വട്ടം കൂടുകയായിരുന്നു, അങ്ങിനെയുണ്ടായ തിക്കിലും തിരക്കിലുമാണ് കാറിൽ […]

India

‘ഓപ്പറേഷൻ സിന്ദൂർ ഇന്ത്യക്കാരന്റെ അഭിമാനത്തിന്റെ പ്രതീകം; 2025 ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകി’; പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ഭാരതം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകം വ്യക്തമായി കണ്ടു. ഇന്ത്യയുടെ ശക്തി ലോകത്തിനു ബോധ്യപ്പെട്ടു. ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും ഭാരതമാതാവിനോടുള്ള സ്നേഹത്തിന്റെ ചിത്രങ്ങൾ ഉയർന്നുവന്നുവെന്ന് പ്രധാനമന്ത്രി മാൻ കീ […]

India

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കാണ് കോൺഗ്രസ് വഹിച്ചത്. ഏറെക്കാലം രാജ്യത്ത് അധികാരത്തിൽ ഇരുന്നെങ്കിലും നിലവിൽ പ്രതിപക്ഷത്തായ കോൺഗ്രസ്, ജനകീയ മുന്നേറ്റങ്ങളിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 1885 ഡിസംബർ 28. വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടാവിയൻ ഹ്യൂമിന്റെ […]