Keralam

‘നടന്നത് ഗുരുതരമായ കൃത്യവിലോപം; ഒത്താശ ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥര്‍’ ; കെകെ രമ

പൊലീസ് കാവലില്‍ ടി പി കേസ് പ്രതികളുടെ മദ്യപാനത്തില്‍ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. നടന്നത് ഗുരുതരമായ കൃത്യവിലോപം. പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് ഒത്താശ ചെയ്യുന്നത്. പ്രതികളെ ജയിലില്‍ നിന്ന് ഇറക്കുമ്പോഴും തിരിച്ചു കയറ്റുമ്പോഴും വൈദ്യ പരിശോധന നടത്തണം. ഇതൊന്നും നടക്കുന്നില്ലെന്നും കെ കെ രമ  പറഞ്ഞു. […]

Keralam

ടിപി വധക്കേസ് പ്രതികളുടെ പരസ്യ മദ്യസേവ; കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

ടിപി വധക്കേസ് പ്രതികളുടെ മദ്യപാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. ടി പി കേസ് പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം. കോടതി പരിസരത്തും, യാത്രയിലും കൂടുതൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. വിലങ്ങ് നിർബന്ധമാക്കാനും തീരുമാനം. മദ്യപാനത്തിൽ കേസെടുക്കാൻ നിയമോപദേശം തേടിയതായി പൊലീസ് അറിയിച്ചു. കൊടി സുനിയും […]

Keralam

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, […]

Keralam

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോൺ കണ്ടെത്തിയത്. 10-ാം നമ്പർ സെല്ലിൻ്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും പലതവണ കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ […]

Keralam

ഒഐഒപി മൂവ്മെന്റ് സ്ഥാപകദിന സന്ദേശയാത്രയും പന്തം കൊളുത്തി പ്രകടനവും നടത്തി

കാസർഗോഡ് : ഒഐഒപി മൂവ്മെന്റ് മാതൃസംഘടനയുടെ 7-ാം ഫൗണ്ടേഷൻ ഡേയോട് അനുബന്ധിച്ച്, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകണം എന്ന സന്ദേശവുമായി സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രതിനിധികളും ഉൾപ്പെടെ നൂറോളം അംഗങ്ങൾ സ്ഥാപകദിന സന്ദേശയാത്ര നടത്തി. ജൂലൈ 30 ന് തിരുവനന്തപുരം […]

Keralam

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചുദിവസം തീവ്രമഴ; ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. ഇന്ന് (ഞായറാഴ്ച) തിരുവനന്തപുരം, […]

Keralam

‘കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ഇടപെട്ട കോൺഗ്രസ് എംഎൽഎമാരെ അഭിനന്ദിക്കുന്നു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയുന്നില്ല’: വി ഡി സതീശൻ

ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ഇവർ ജയിലിൽ ആയത്. ജാമ്യം ലഭിക്കാതിരിക്കാൻ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കൊലക്കുറ്റം ചെയ്തവരെ പോലെയാണ് കന്യാസ്ത്രീമാരോട് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പറഞ്ഞതിൽ പ്രസക്തിയില്ല. […]

India

പത്താം ദിവസം മോചനം; ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് […]

Keralam

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം, മരണകാരണം ഹൃദയാഘാതമെന്ന് സൂചന; പോസ്റ്റ്മോർട്ടം ആരംഭിച്ചു

ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് […]

Keralam

അമ്മയെ നയിക്കാന്‍ സ്ത്രീകള്‍ വരട്ടേ, മറ്റുള്ളവര്‍ മാറി കൊടുക്കട്ടെ: മന്ത്രി സജി ചെറിയാന്‍

കേരള ഫിലിം കോണ്‍ക്ലേവിന് ശേഷം രണ്ടുമാസത്തിനുള്ളില്‍ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം  പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. വലിയ വ്യവസായ […]