Keralam

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രിയരഞ്ജൻ ജീവപര്യന്തം കഠിന തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. […]

Keralam

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം […]

Keralam

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം; ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത്

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം […]

Keralam

‘തിരഞ്ഞെടുപ്പ് ഫലം ശരിവെച്ച വിധിയിൽ സന്തോഷം; ഹൈക്കോടതി വിധിയിൽ കുറേ പിഴവുകളുണ്ടായിരുന്നു’, ദേവികുളം എംഎൽഎ എ രാജ

തിരഞ്ഞെടുപ്പ് ഫലം ശരിവെച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ദേവികുളം എംഎൽഎ എ രാജ. 2 വർഷം മുൻപ് ഹൈക്കോടതിയിൽ വിധി വന്നപ്പോൾ സുപ്രീംകോടതിയിൽ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ഉയർത്തിയിരുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ ഹൈക്കോടതി അതൊന്നും കാണാതെ ഒരു വിഷയം മാത്രമാണ് ചർച്ച ചെയ്തുകൊണ്ടിരുന്നത്. കുറെയധികം പിഴവുകൾ ഹൈക്കോടതി […]

Keralam

നന്തൻകോട് കൂട്ടക്കൊലപാതകം; വിധി ഈ മാസം 8ന്

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ […]

Keralam

ദേവസ്വത്തിനോ സർക്കാരിനോ ഗുരുവായൂർ ക്ഷേത്ര ആചാരങ്ങളിൽ ഇടപെടാൻ അധികാരമില്ല; പ്രതിദിനം അഞ്ച് പേർക്ക് ഉദയാസ്‌തമന പൂജ നടത്താമെന്ന തീരുമാനം റദ്ദാക്കി ഹൈക്കോടതി

തൃശൂര്‍: ദേവസ്വത്തിനോ സർക്കാരിനോ ഗുരുവായൂർ ക്ഷേത്ര ആചാരങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി. ക്ഷേത്രത്തില്‍ പ്രതിദിനം അഞ്ച് പേർക്ക് ഉദയാസ്‌തമന പൂജ വഴിപാട് നടത്താമെന്ന ദേവസ്വം ഭരണസമിതി തീരുമാനം റദ്ദാക്കിയതിനിടെയാണ് കോടതിയുടെ പരാമര്‍ശം. തമിഴ്‌നാട് സ്വദേശി നൽകിയ ഹർജിയിലായിലാണ് ഹൈക്കോടതി ഉത്തരവ്. പ്രതിദിനം അഞ്ച് പേർക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്‌തമന പൂജ […]

Keralam

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎൽഎ ആയി തുടരാം, സുപ്രീംകോടതി

ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായകമായ വിധി. ഇതോടെ എ രാജയ്ക്ക് എംഎൽഎയായി തുടരാം. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. […]

Keralam

തൃശൂര്‍ പൂരത്തിന് അഭിമാന നിമിഷം, പൂരത്തിന് എഴുന്നള്ളിയ പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താവിനെ സ്വീകരിച്ച് ലൂര്‍ദ്ദ് കത്തീഡ്രല്‍; മതസൗഹാര്‍ദ്ദം

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ അഭിമാന നിമിഷമായി മതസമന്വയം. തൃശൂര്‍ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍ തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ […]

Business

ഒറ്റയടിക്ക് വര്‍ധിച്ചത് 2000 രൂപ, തിരിച്ചുകയറി സ്വര്‍ണവില; 72,000ന് മുകളില്‍

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ […]

Keralam

ഒഎം ശാലിന കേരള ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ; ഉത്തരവിറക്കി കേന്ദ്രം

കൊച്ചി: അഭിഭാഷക ഒഎം ശാലിനയെ ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി. കേരള ഹൈക്കോടതിയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ശാലിന. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ ഭാര്യയാണ്. പാലക്കാട് ​ഗവ. വിക്ടോറിയ കോളജിൽ നിന്നു കൊമേഴ്സിലും എറണാകുളം […]