Keralam

ബസിൽ യുവാവിന്‍റെ നഗ്നതാ പ്രദർശനം; ദുരനുഭവം പങ്കുവച്ച് യുവതി: വീഡിയോ

അങ്കമാലി: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂർ സ്വദേശിയും സിനിമാ പ്രവർത്തയുമായ നന്ദിത ശങ്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയൊ ചർച്ചയാവുകയാണ്. ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയുടെ ആവശ്യത്തിനായി നന്ദിത എറണാകുളത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്രചെയ്യുകയായിരുന്നു. അങ്കമാലിയിൽ നിന്നുമാണ് സവാദ് (27) ബസിൽ കയറിയത്. […]

Keralam

നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ്‌ ധൻകർ 22ന് രാവിലെ 10.30ന് നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി ഒമ്പത്‌ മുതൽ 15 വരെ നിയമസഭാ പരിസരത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര […]

Keralam

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. നേരത്തെ ഈ മാസം 20 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.  ഇത്തവണ 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതിയിരുന്നു. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. 2960 […]

Keralam

കെഎസ്ഇബി നഷ്ടത്തിൽ, നിരക്കുവർധന അനിവാര്യം; മന്ത്രി കെ. കൃഷ്ണൻകുട്ടി

കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളുണ്ടെങ്കിലും ജനങ്ങളെ ഇരുട്ടിലാക്കുന്ന നിരക്ക് വർധന ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാൻ […]

Keralam

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി മന്ത്രി

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയ […]

Keralam

സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് വേണം, ; ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മാസം 31ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 500 ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തി രണ്ടുഭാഗങ്ങളിലായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി […]

Keralam

പാചക വാതക അളവിൽ തട്ടിപ്പ്; ഐഒസിക്ക് അറുപതിനായിരം രൂപ പിഴ

പാചക വാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവില്‍ ഐ ഒ സി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. നഷ്ടപരിഹാരമായി 50,000 രൂപയും കോടതിയില്‍ ചെലവായ 10,000 രൂപയും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടര്‍ന്ന് എറണാകുളം […]

Keralam

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടം; വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിൻസിപ്പൽ കേരള സർവ്വകലാശാലയെ അറിയിച്ചു. പ്രിനിസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടു.  യുയുസി ആയി ജയിച്ച […]

Keralam

കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും നാളെ (മേയ് 17)

കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ( മെയ് 17) നിർവഹിക്കും. തിരുവനന്തപുരം, പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റൽ റേഡിയോ ‘ശ്രീ’യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കുടുംബശ്രീയിലെ മുതിർന്ന […]

Keralam

കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാൻ 85 ലാബുകൾ; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകൾ

കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകൾ ഇക്കാലയളവിൽ പരിശോധിച്ചു. കൈയെത്തും ദൂരത്തു ജലപരിശോധനാ ലാബുകളെത്തിയതോടെ ശുദ്ധജലത്തെക്കുറിച്ചുള്ള ആശങ്കകകളും ഇല്ലാതായിരിക്കുന്നു. കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളവും പൈപ്പ് വെള്ളവുമൊക്കെ ശുദ്ധമെന്നു പരിശോധിച്ച് […]