Keralam

കേരളത്തിൽ ഇത്തവണ കാലവർഷം ജൂൺ 4 ന്

ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മെയിൽ […]

Keralam

പെണ്‍കുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കും: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്കൂളുകളില്‍ മെഷീന്‍ സ്ഥാപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

Keralam

ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് വേണ്ടി ഹാജരാകാൻ അഡ്വ. ബി.എ ആളൂർ

കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊAdv. BA Alurട്ടാരക്കര കോടതിയിൽ ഹാജരാക്കിയ വേളയിൽ വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ […]

Keralam

വന്ദനാദാസ് കൊലപാതകം; ‘വാതിൽ പുറത്ത് നിന്ന് പൂട്ടി’, പൊലീസിനും ഡോക്ടർമാർക്കും വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്

ഡോ. വന്ദനാദാസ് കൊലപാതകത്തിൽ പൊലീസിനും ഡോക്ടർമാർക്കും ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടയിലുണ്ടായിരുന്ന പൊലീസ് പുറത്തേക്കോടിയെന്നും വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാലാണ് ആക്രമണം നടത്താനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന്‍ മാത്യു ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സന്ദീപിൻ്റെ […]

Keralam

പഠനത്തോടൊപ്പം പാർട് ടൈം ജോലി: കർമ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കര്‍മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, […]

Keralam

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടും, ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. ഇന്ന് സംസ്ഥാനത്ത് താപനില ഉയരും. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  36°C വരെയും (സാധാരണയെക്കാൾ 2 °C – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും […]

Keralam

കോൺഗ്രസ് തരംഗത്തിൽ മലയാളികള്‍ക്കും വിജയത്തിളക്കം; കെ ജെ ജോര്‍ജും എൻ എ ഹാരിസും വിജയിച്ചു

കർണാടകയിൽ  കോൺഗ്രസ് തരംഗത്തിൽ കോൺഗ്രസിനായി കളത്തിലിറങ്ങിയ മലയാളികള്‍ക്കും വിജയത്തിളക്കം. കർണാടക നിയമസഭയിലേക്ക് മത്സരിച്ച കെ ജെ ജോര്‍ജും എൻ എ ഹാരിസും വിജയിച്ചു.  224 അംഗ കർണാടക നിയമസഭയിലേക്ക് 2613 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുണ്ടായിരുന്നത്. കര്‍ണാടകയിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മലയാളിയുമായ കെ ജെ […]

Keralam

നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ 14 കാരന്‍ മുങ്ങി മരിച്ചു

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിൽ നീന്തൽ പഠിക്കുവാൻ കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുങ്കണ്ടം പാറത്തോട് സൂര്യഭവനിൽ സെന്തിൽ മഹാലക്ഷ്മി ദമ്പതികളുടെ മകൻ ഹാർവ്വിൻ എസ് (14) ആണ് മരിച്ചത്. രാവിലെ 11.30ഓടു കൂടിയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തിൽ നീന്തൽ പഠിക്കുവാൻ പോയതായിരുന്നു ഹാർവ്വിൻ. ശരീരത്തിൽ കയർ ഉൾപ്പെടെ ബന്ധിച്ചായിരുന്നു കുട്ടികൾ […]

Keralam

സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്; രാജ്യത്ത് ആദ്യം

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്തു തന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധിയാണ് സംസ്ഥാനത്തിന്റേത്. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി.  41 ലക്ഷം കുടുംബങ്ങളും […]

Keralam

ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമായി വ്യാഖ്യാനിക്കുന്നു; നിശബ്ദരാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമായി വ്യാഖ്യാനിക്കുന്നുവെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ സ്വമേധയാ കേസെടുത്തിനാല്‍ കോടതിയും ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാവുകയാണെന്നും ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ […]