Keralam

മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കായിക വകുപ്പു മന്ത്രി വി അബ്‌ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു. നാഷണൽ […]

Keralam

പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

പോലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ പോലീസ് ജില്ലകൾക്കുള്ള ഡ്രോൺ വിതരണം, സോഫ്റ്റ്‌വെയർ ലോഞ്ചിംഗ് എന്നിവ നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നതിനനുസരിച്ച് ആധുനികവൽക്കരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് ഗവൺമെന്റ് […]

Keralam

സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99; പ്രത്യേക നമ്പർ സീരിസ് അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും […]

Keralam

അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ […]

Keralam

‘ഏറെ ദുഃഖകരം, പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊട്ടാരക്കര ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്. പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സംഭവത്തില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് […]

Keralam

വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. […]

No Picture
Keralam

പോക്‌സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസംവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷൻ

പോക്‌സോ കേസുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. സാമ്പിളുകൾ ശേഖരിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ കാലതാമസവും ഉണ്ടാകാൻ പാടില്ല. ഉത്തരവിന്മേൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ […]

Keralam

നഗ്നത കാണാൻ കഴിയുന്ന കണ്ണട നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

ചെന്നൈയിൽ അപൂർവ കണ്ണാടിയും പുരാവസ്തുക്കളും നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലിസ് പിടികൂടി. മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേരെയാണ് ചെന്നൈ കോയമ്പേട് പൊലിസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു. വസ്ത്രങ്ങളുണ്ടെങ്കിലും നഗ്നത കാണാൻ കഴിയുന്ന കണ്ണാടി, നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ അങ്ങനെ […]

Keralam

താനൂര്‍ അപകടം: ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റത്തിന് കേസ്; ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിൽ

താനൂര്‍ ബോട്ടപകടത്തില്‍ ബോട്ടുടമ പാട്ടരകത്ത് നാസറിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്. അപകടകരമായ പ്രവൃത്തിയാല്‍ ജീവഹാനിയുണ്ടാകുമെന്ന് മനസ്സിലായിട്ടും ബോട്ട് സര്‍വീസ് നടത്തിയ പശ്ചാത്തലത്തിലാണ് ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് മലപ്പുറം എസ്.പി സുജിത്ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐപിസി 302-ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്. ബോട്ടിന്റെ ഡ്രൈവര്‍ ദിനേശനും കൂടെയുള്ളവരും ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ […]

Keralam

താനൂര്‍ ബോട്ടപകടം; ഒളിവില്‍ കഴിയുന്ന ഡ്രൈവര്‍ ദിനേശന്റെ ദൃശ്യങ്ങള്‍ പുറത്ത്

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ഓടിച്ച ഡ്രൈവര്‍ ദിനേശന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന ദിനേശനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ദിനേശന് പുറമേ ബോട്ടിലെ മറ്റ് രണ്ട് ജീവനക്കാരും ഒളിവിലാണ്. അപകടം നടക്കുമ്പോള്‍ ദിനേശന്‍ അമിതമായി മദ്യപിച്ചിരുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഞായറാഴ്ചയാണ് താനൂര്‍ പൂരപ്പുഴയില്‍ […]