Keralam

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; പ്രതി ഷഹറൂഖ്‌ സെയ്ഫി പിടിയിൽ

എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതി ഷാറുഖ് സെയ്ഫി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ […]

Keralam

80 ലക്ഷം ലോട്ടറി അടിച്ചതിനു പിന്നാലെ മദ്യസൽക്കാരം: ശേഷം ദുരൂഹ സാഹചര്യത്തിൽ മരണം

തിരുവനന്തപുരം: 80 ലക്ഷം ലോട്ടറി അടിച്ചതിന്റെ മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹ മരണം. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം. […]

Keralam

മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. അച്ഛനെ കൊന്നു എന്ന് സമ്മതിച്ച് മകന്‍ മൊഴി നല്‍കി. മകന്‍ മയൂര്‍നാഥിന്റെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടര്‍ ആണ്. […]

Keralam

വരും മണിക്കൂറുകളിൽ ഒമ്പത് ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന […]

Keralam

ട്രെയിനില്‍ തീവെച്ച സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചന

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത് പ്രതി തന്നെ ആണെന്നാണ് സൂചന. പക്ഷേ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പൊള്ളളേറ്റ നിലയില്‍ കണ്ണൂര്‍ […]

Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്ന വിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഫുൾ […]

Keralam

സംസ്ഥാനത്തെ മികച്ച സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ക്കുള്ള അവാര്‍ഡ് പ്രിയ പി. നായര്‍ക്ക്

സംസ്ഥാനത്തെ  മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാര്‍ഡിന്  കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി. നായര്‍ അര്‍ഹയായി.  കഴിഞ്ഞ 10 വര്‍ഷങ്ങളിലധികമായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്.  ഭിന്നശേഷിക്കുട്ടികളുടെ വീടുകളില്‍ നടപ്പാക്കിയ ജൈവ കൃഷി […]

Keralam

ട്രെയിന്‍ ആക്രമണം; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗൺ, മെഡിക്കൽ കോളേജ്, അസിസ്റ്റൻറ് കമ്മീഷണർമാരും, റൂറൽ എസ്എസ്ബി ഡിവൈഎസ്പി […]

Keralam

റെക്കോർഡ് വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്. 4524.25 കോടി രൂപയായിരുന്നു രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ബജറ്റ് ലക്ഷ്യം വച്ച വരുമാനം. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 5662.12 കോടി രൂപയുടെ വരുമാനമാണ് […]

Keralam

വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തിന്റെ ബസ് അപകടം

തൃശ്ശൂർ : ഓശാന ഞായർ ദിനത്തിൽ വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തി്നറെ ബസ് അപകടം. ഒല്ലൂരിൽ നിന്നും വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ ലില്ലി വർഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ […]