No Picture
Keralam

10 പവനും ഒരു ലക്ഷം രൂപയും കവിയരുത്; ശുപാര്‍ശയുമായി വനിതാ കമ്മീഷന്‍

വിവാഹശേഷം വധുവിന് നല്‍കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുതെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വധുവിന് അവകാശമുള്ള മറ്റു തരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയ്ക്ക് അകത്ത് ചുരുക്കണം. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു. […]

No Picture
Keralam

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് തിരിച്ചടി, ജാമ്യം നിഷേധിച്ച് കോടതി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി.  ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്ക‍ർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ […]

No Picture
Keralam

പകൽ ചൂട് കൂടുന്നു; സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവ് പുറത്തിറക്കി. രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സൂര്യാഘാത […]

No Picture
Keralam

‘സ്റ്റേ സേഫ് ഓൺലൈൻ’ ക്യാംപെയിനുമായി സംസ്ഥാന സർക്കാർ

സമൂഹ മാധ്യമങ്ങളുടെയും ഡിജിറ്റൽ പേയ്മെന്റ് അടക്കമുള്ള മറ്റ് ഓൺലൈൻ സംവിധാനങ്ങളുടെയും സുരക്ഷിതമായ ഉപയോഗം സംബന്ധിച്ചു സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി സ്റ്റേ സേഫ് ക്യാമ്പയിനുമായി സംസ്ഥാന സർക്കാർ.  രാജ്യം അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് സ്റ്റേ സേഫ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. […]

No Picture
Keralam

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം; മന്ത്രി വി.എൻ വാസവൻ

രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ  റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ  പറഞ്ഞു.  ഫെബ്രുവരി അവസാനിച്ചപ്പോൾ  ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽ തന്നെ ലഭിച്ചു.   ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ്  […]

No Picture
Keralam

വ്യവസായ വികസനത്തിന് സഹകരണ – വ്യവസായ വകുപ്പുകളുടെ സംയുക്തപദ്ധതി വരുന്നു

കേരളത്തിന്റെ വ്യവസായ വികസനത്തിനായി സഹകരണ വ്യവസായ വകുപ്പുകളുടെ സംയുക്തപദ്ധതി വരുന്നു. പദ്ധതി സംബന്ധിച്ച് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, വ്യവസായ മന്ത്രി പി രാജീവുമായി ചർച്ച നടത്തി. വനിതാ വ്യവസായ യൂണിറ്റുകൾ, സഹകരണ ഇൻഡസ്ട്രിയൽ പാർക്കുകൾ, മെയിഡ് ഇൻ കേരള ഉത്പന്നങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിലൂടെ […]

No Picture
Keralam

റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ബുധനാഴ്ച മുതൽ രാവിലെ എട്ടു മുതൽ 12 വരെയും ഉച്ചയ്ക്ക് ശേഷം നാലുമണിമുതൽ ഏഴ് മണിവരെയുമായിരിക്കും. ഇ പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ട് മാസമായി 7 ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു […]

No Picture
Keralam

ഗുരുതര വീഴ്‌ച; ശബരിമലയിലെ നടവരവ് സ്വർണം സ്‌ട്രോങ് റൂമിലെത്തിച്ചത് ഇന്നലെ

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. നടയടച്ചതിനുശേഷം […]

No Picture
Keralam

സെർവർ തകരാർ; റേഷൻ വിതരണം അവതാളത്തിൽ

തിരുവനന്തപുരം : സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം മെല്ലെപ്പോക്കിൽ. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്. സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാര്‍ഡുടമകളിൽ എഴുപത് ശതമാനത്തോളം മാത്രമാണ് […]

No Picture
Keralam

ആകാശ് തില്ലങ്കേരിയും,ജിജോയും ആറ് മാസത്തെ കരുതൽ തടങ്കലിൽ

കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും ഇനി ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ. ഇരുവരും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് നടപടി. കണ്ണൂര്‍ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെയും ജിജോയെയും അറസ്റ്റ് ചെയ്തത്. […]