No Picture
Keralam

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ കെ എസ് ആർ ടി സി ബസുകൾ ഉൾപ്പടെ എല്ലാ ബസുകളിലും മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28 ന് മുന്‍പായി ക്യാമറകള്‍ ഘടിപ്പിക്കണം. ഇതിനായുളള ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു […]

No Picture
Keralam

കൊച്ചിയിൽ സ്വകാര്യ ബസുകളിൽ പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പിടിയില്‍

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.  കൊച്ചിയില്‍ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയില്‍ 32 […]

No Picture
Keralam

‘ഒപ്പം‘ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്; റേഷൻ സാധനങ്ങൾ ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും

റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’  പദ്ധതിയുമായി പൊതുവിതരണ വകുപ്പ്.  പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇന്നു നിർവഹിക്കും. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയാണ്  പദ്ധതിയുടെ ലക്ഷ്യം. എല്ലാമാസവും […]

No Picture
Keralam

ആസാദി കാ അമൃത് മഹോത്സവ്; ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം അനഘ രാജുവിന്

പാലാ: ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം പാലാ അൽഫോൻസാ കോളജിലെ എൻ സി സി കേഡറ്റ് അനഘ രാജുവിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം […]

No Picture
Keralam

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വളർച്ച

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച.വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.2023 ജനുവരി മാസത്തിൽ ആകെ 323792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 ആയിരുന്നു. 2022 ജനുവരി മാസത്തിൽ ശരാശരി […]

No Picture
Keralam

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ […]

No Picture
Keralam

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക്; ചാര്‍ട്ടേഡ് വിമാനം ഏർപ്പാടാക്കി എഐസിസി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് […]

No Picture
Keralam

ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, ഇല്ലെങ്കില്‍ KSRTC പൂട്ടിക്കോളൂ; താക്കീതുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ താക്കീതുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം, അതിനു കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂവെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നാലെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയില്‍ വ്യക്തമാക്കി. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി പറഞ്ഞു. ഈ വാദം തള്ളിയ കോടതി […]

No Picture
Keralam

അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ്, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും: കെ സുധാകരൻ

സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി വർധന പിടിവാശിയോടെയാണ്  സര്‍ക്കാര്‍ […]

No Picture
Keralam

കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം; കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ ‘ഡി ഡാഡ്’ പദ്ധതി

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഇന്‍റര്‍നെറ്റ് ആഭിമുഖ്യത്തിനും അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. കേരള പൊലീസിന്റെ കീഴിൽ ഡി -ഡാഡ് എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് […]