No Picture
Keralam

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻറെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യാ രാജേന്ദ്രൻറെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മേയറുടെ വീട്ടിൽ വച്ച് ഡി വൈ എസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല. അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള […]

No Picture
Keralam

സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം ഫലം കണ്ടു; കെഎസ്ആ‍ര്‍ടിസി കോടതിയിൽ

കൊച്ചി: സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ വൻ വരുമാന വർധനയെന്ന് കെഎസ്ആ‍ര്‍ടിസി. ഡിപ്പോയിൽ മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ദിവസേന ശരാശരി 80,000-90,000 രൂപ വരെ വരുമാനം വർധിച്ചതായി കെഎസ്ആര്‍ടിസി കേരള ഹൈക്കോടതിയെ അറിയിച്ചു.  ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകിയത്. സർക്കാർ നിർദേശപ്രകാരമാണ് സിംഗിൾ ഡ്യൂട്ടി […]

No Picture
Keralam

ഡോ.സിസ തോമസിന് കെടിയു വിസിയായി തുടരാം; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച […]

No Picture
Keralam

സ്‌കൂള്‍, കോളേജ് വിനോദയാത്രയ്ക്ക് ഇനി കെഎസ്ആർടിസി ബസ്

സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്ക് ലഭിക്കും. മിനി ബസുകള്‍ മുതല്‍ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകള്‍ വരെയാണ് ലഭ്യമാവുക. ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. 4, 8, 12, 16 മണിക്കൂര്‍ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകള്‍ വാടകയ്ക്ക് നല്‍കും. അധികമായി സഞ്ചരിക്കുന്ന […]

No Picture
Keralam

ഗെറ്റ് ഔട്ട് ഫ്രം ഹിയർ’; മീഡിയവണ്ണിനേയും കൈരളിയേയും വാർത്താസമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

കൊച്ചി: കൊച്ചിയിൽ ഗസ്റ്റ് ഹൗസിലായിരുന്നു രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള ഗവർണറുടെ വാർത്താസമ്മേളനം. ഗവർണറുടെ ഓഫിസിന്‍റെ അറിയിപ്പ് അനുസരിച്ച് എത്തിയ മീഡിയ വണ്ണിനേയും കൈരളി ചാനലിനേയുമാണ് ഗവർണർ വിലക്കിയത്.  മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികൾ […]

No Picture
Keralam

പറക്കും തളികയായി കെഎസ്ആർടിസി

കോതമംഗലത്ത് ‘പറക്കുംതളിക’മോ‍ഡൽ കല്യാണ ഓട്ടം. കെഎസ്ആർടിസി ബസാണ് ദിലീപ് ഹിറ്റ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷൻ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി […]

No Picture
Keralam

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസ്; സർക്കാരിന് പാർട്ടിയുടെ അനുമതി

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലാ ചാൻസലര്‍ സ്ഥാനത്ത് നിന്ന് നീക്കാൻ നിര്‍ണായക നീക്കവുമായി സിപിഎം. ഇതിനായി ഓര്‍ഡിനൻസ് കൊണ്ടുവരും. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന് മുമ്പായി […]

No Picture
Keralam

താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി; എം.ബി. രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലെ താൽകാലിക നിയമനങ്ങൾക്ക് പട്ടിക തേടിയുള്ള മേയറുടെ കത്ത് വിവാദമായതോടെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്. പാർട്ടി നിർദേശത്തെ […]

No Picture
Keralam

സംസ്ഥാനങ്ങൾ തെറ്റായ രീതിയിൽ വായ്പ എടുത്താൽ ഇടപെടുമെന്ന് നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. സംസ്ഥാനങ്ങളിൽ റോഡുകളും സ്കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ ചിലര്‍ കേന്ദ്ര സംസ്ഥാന ബന്ധത്തെ വിമര്‍ശിക്കുന്നു. സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്വഴക്കമല്ല. തെറ്റായ […]

No Picture
Keralam

കരാര്‍ നിയമനത്തിലെ കത്ത് വിവാദം; കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം, സംഘര്‍ഷം

കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ […]