Keralam

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. എസ് സുജയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. അപകടത്തിൽ ഉപവിദ്യഭ്യാസ ഡയറക്ടർ, സ്കൂൾ […]

Keralam

സർവകലാശാല വിഷയത്തിൽ സമവായത്തിലേക്ക്; മുഖ്യമന്ത്രിയും ​ഗവർണറും കൂടിക്കാഴ്ച നടത്തും

സർവകലാശാല വിഷയത്തിൽ സമവായത്തിലെത്താൻ സർക്കാരും ഗവർണറും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും ഗവർണറും കേരളത്തിൽ തിരിച്ചെത്തിയ ശേഷമാകും കൂടിക്കാഴ്ച. മുഖ്യമന്ത്രി ഇന്ന് രാത്രിയും ഗവർണർ നാളെ രാത്രിയോടെയും കേരളത്തിലെത്തും. സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാരിന് തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സമവായനീക്കം. മൂന്നാഴ്ചയ്ക്ക് […]

Keralam

‘എല്ലാം ഫിറ്റ്, ഒരു പ്രശ്നവും ഇല്ല’; തേവലക്കര ഹൈസ്കൂളിന് നൽകിയ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പുറത്ത്

എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ഹൈസ്കൂളിൽ എല്ലാം ഫിറ്റെന്ന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്. പ്രശ്നങ്ങളില്ലെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് അസിസൻ്റ് എൻജീനീയർ നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുറത്ത്. ഫിറ്റ്നസ് നൽകിയത് മെയ് 29നാണ്. കെട്ടിടത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഏതെങ്കിലും ഭാഗങ്ങളോ നിർമ്മിതികളോ ഇല്ലെന്ന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ പറയുന്നു. അറ്റകുറ്റപ്പണികൾ […]

Entertainment

ഇന്ദ്രൻസ്, മീനാക്ഷി ചിത്രം ‘പ്രൈവറ്റ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്,അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പ്രൈവറ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.കഴിഞ്ഞ ദിവസം ഇരുവരുടെയും തങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നു. ‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന […]

Keralam

കേരള സർവകലാശാല പ്രതിസന്ധി; ‘പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും’; മന്ത്രി ആർ ബിന്ദു

കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും. വാർത്താ സമ്മേളനത്തിൽ മന്ത്രി ചാൻസലർക്കും വൈസ് ചാൻസലർക്കും എതിരെ മന്ത്രി നിലപാട് മയപ്പെടുത്തി. സ്ഥിരം വി.സി നിയമനങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനം പറയാം. പ്രശ്നം […]

Keralam

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക്, അമ്മ സുജ ഉച്ചയ്ക്ക് വീട്ടിലെത്തും

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതു ദർശനം നടക്കും. അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റിൽ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും. നിലവിൽ […]

India

നിമിഷ പ്രിയ മോചനം: കേന്ദ്രത്തിൻ്റെ നിലപാട് തള്ളി സുപ്രീം കോടതി; നയതന്ത്ര സംഘത്തെ നിയോഗിക്കാൻ അനുമതി

എറണാകുളം: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാരിൻ്റെ നിലപാട് തള്ളിയാണ് കോടതി നടപടി സ്വീകരിച്ചത്. നിമിഷയുടെ മോചന ശ്രമങ്ങളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പങ്ക് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. […]

Keralam

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, റെഡ് അലേർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും 14 ജില്ലകളിലും […]

Keralam

‘മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് […]

India

നിമിഷ പ്രിയ കേസ്: പ്രതിനിധി സംഘം യെമനിലേക്ക് പോയിട്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി. കുടുംബത്തെ അല്ലാതെ ഹർജിക്കാരുടെ സംഘത്തെ അയച്ചതുകൊണ്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യതകൾ പരിശോധിച്ച് ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞു. പ്രതിനിധി സംഘത്തെ അയക്കുന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. […]